Popular Posts

Powered By Blogger

Indiae

Indiae: India's search engine

Wednesday, October 26, 2011

Stop Treating it As Just a Case for Giving More Teeth to the Police!ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍

Posted by Venu K.M
ജില്ലയിലെ  വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍  രാഷ്ട്രീയ -സാമൂഹ്യ അടിസ്ഥാനത്തില്‍  പരിഹാരം കാണേണ്ട  പ്രശ്നം ആണ് ; വെറും ക്രമ സമാധാന പാലനത്തിന്റെ പ്രശ്നമല്ല

ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളില്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വന്ന ഒരു വാര്‍ത്ത ശ്രദ്ധേയമാണ്:
സാമുദായിക സൌഹാര്‍ദം ഇല്ലാതാക്കും വിധം അക്രമം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതി ചേര്‍ക്കപ്പെട്ട 11000 പേര്‍ 253 കേസ്സുകളില്‍ ശിക്ഷിക്കപ്പെടാതെ പോയി എന്ന് ഉത്തര മേഖലാ ഡി ഐ ജി വെളിപ്പെടുത്തിയെന്ന് ! പ്രോസിക്യൂഷന്‍ ഭാഗത്തുണ്ടായ പാളിച്ചകള്‍ അല്ലാ കക്ഷികള്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തതോ സാക്ഷികളെ കൂറ് മാറ്റിയതോ ആണത്രേ 10000 പേര്‍ ("ക്രിമിനലുകള്‍ "?) രക്ഷപ്പെടാന്‍ ഇടയാക്കിയത് .തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ൮൦൦ പേര്‍ അടങ്ങുന്ന പ്രത്യേക സേനയെ നിയോഗിക്കും എന്നും ഡി ഐ ജി പ്രഖ്യാപിക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ നൂറു മുതല്‍ ആയിരം വരെയുള്ള ജനക്കൂട്ടം ആണ് പങ്കാളികള്‍ ആവുന്നത് ;ഇതും പോലിസ്സിനു തലവേദനയാകുന്നു..പെട്ടെന്നുള്ള സംഘം ചേരലും നിസ്സാര പ്രശ്നങ്ങള്‍ അഭ്യൂഹങ്ങളിലൂടെ പെരുപ്പിച്ചു പ്രശ്നം സങ്കീര്‍ണ്ണം ആക്കുന്നതും ഇവിടെ പതിവാണ്. ആക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അടിക്കടി അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് പ്രചോദനം ആകുന്നു.
കാഞ്ഞാങ്ങാട്ടെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഇതിനകം 136 കേസ് രെജിസ്ടര്‍ ചെയ്തു 65 പേര്‍ അറസ്റ്റില്‍ ആയി.. ..ജില്ലയില്‍
നിലവില്‍ ഉള്ള രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ വിഭജിച്ചു മൂന്നാമാതോരെണ്ണം കൂടി രൂപീകരിക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്
. പ്രത്യേക സെനയ്ക്കാവശ്യമായ സ്ഥലവും അനുബന്ധ സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ഡി ഐ ജി യോടൊപ്പം ഉണ്ടായിരുന്ന കലക്ടര്‍
പറഞ്ഞു എസ പി , എ എസ പി , സബ് കലക്ടര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
[മുകളില്‍ കൊടുത്ത വാര്‍ത്ത ഞാന്‍ ഉദ്ധരിച്ചത് 'മാധ്യമ സിണ്ടിക്കെട്ടില്‍' ഉള്‍പ്പെട്ട പത്രങ്ങളില്‍ നിന്നല്ല ;ദേശാഭിമാനിയില്‍ നിന്നാണ്. പക്ഷെ, ഒരു കാര്യം ഇതില്‍ നിന്ന് വ്യക്തമാകുന്നു. സാമുദായിക വിഭാഗീയത വെറും ക്രമ സമാധാന പ്രശ്നം ആയി ഇരു മുന്നണികളും കാണുന്നു .സാങ്കല്‍പ്പിക 'സംഘര്‍ഷ മേഖലകള്‍' സൃഷ്ട്ടിച്ചു പോലിസ് സാന്നിധ്യം വര്‍ധിപ്പിക്കല്‍ ആണ് വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം എന്നാണു കേരള ജനതയുടെ നാലില്‍ ഒന്ന് വരുന്ന മുസ്ലിം (ന്യൂന പക്ഷ) സമുദായത്തിന് നിര്‍ണ്ണായക പ്രാതിനിധ്യം ഉള്ള യൂ ഡി എഫ് ഉം മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന എല്‍ ഡി എഫ് ഉം ഒരു പോലെ ചിന്തിക്കുന്നത്!

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive