Popular Posts

Powered By Blogger

Indiae

Indiae: India's search engine

Wednesday, July 28, 2010

വീയെസ്സിന്റെ പ്രസ്താവനയും യുക്തിവാദികളും മറ്റു ചിലരും

Posted by Venu K.M


വീയെസ്സിന്റെ പ്രസ്താവനയും

യുക്തിവാദികളും മറ്റു ചിലരും



 തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെന്ന നിലക്കും ഭരണാധികാരിയെ ന്ന നിലക്കും വീയെസ്സിന് നിരുത്തരവാദപരമായ ഈ പ്രസ്താവന നടത്താന്‍ കഴിയില്ല . കേരളം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ഏതെങ്കിലും ഒരു സംഘടന ശ്രമിക്കുന്നു എന്നുപറഞ്ഞു കേള്‍ക്കുന്നത് അടുത്തയിടെയാണ്; എന്നാല്‍ ഇതേ ലക്ഷ്യം വച്ചാണ് എല്ലാ മുസ്ലിം വിശ്വാസികളും ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കതിരിക്കുന്നതെന്നു പറഞ്ഞു പരത്തുന്ന ആറെസ്സെസ്സ് ,സാമുദായിക സൌഹാര്‍ദത്തെ വെല്ലുവുളിക്കാന്‍ തുടങ്ങിയിട്ട് അനേകം പതിറ്റാണ്ടുകളായി. കേരള ജനത അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ ഈ വാദം തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം എന്നതാണ് പുരോഗമന വാദികളെ ഞെട്ടിക്കുന്നത്.
മാസങ്ങള്‍ക്കു മുന്‍പു് ലൌ ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ പുകിലും ഈ ഗണത്തില്‍പ്പെടുന്ന വിദ്വേഷ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല.സെപ്റ്റംബര്‍ പതിനൊന്നു് രണ്ടായിരത്തൊന്നിനു ശേഷം അമേരിക്ക ഏറ്റെടുത്തതായി പ്രഖ്യാപിച്ചിട്ടുള്ള 'ഭീകരവാദത്തിനെതിരായ യുദ്ധം',നിയോലിബെറല്‍ ലോകക്രമത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഉടലെടുക്കുന്ന ഓരോ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയേയും മൂന്നാംലോക രാജ്യങ്ങളിലേ ക്ക് അമേരിക്ക കയറ്റിയയച്ചു കൊണ്ടിരിക്കുന്നു. വിദേശപ്പണം പറ്റുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും നിയോലിബെറല്‍ സാമ്പത്തിക ഘടനയുടെ ചുക്കാന്‍ പിടിക്കുന്നവരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്.എന്നാല്‍, ഭീകരവാദത്തെ ഒരു പ്രത്യേക മതവിശ്വാസവുമായി മാത്രം ബന്ധപ്പെടുത്തുന്ന കാഴ്ച്ചപ്പാട് തനി നാടന്‍ നിഷ്ക്കളങ്കതയുടെ ഫലമല്ല.ഇത് ഇറക്കുമതി ചെയ്യപ്പെട്ടതും യഥാര്‍ത്ഥ സൈനിക-ഭീകരവാദികളെ വെള്ളപൂശുന്നതുമാണ്.
മുഖ്യമന്ത്രി പറയുന്നു, കേരളം മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ എന്ന സംഘടന ആയുധവും വിദേശത്തുനിന്നു പണവും സ്വരൂപിക്കുന്നു എന്ന്. വിദേശ പണത്തെ നിയന്ത്രിക്കാനും ആയുധങ്ങള്‍ കൊണ്ടുള്ള തീക്കളികള്‍ തടയാ നും ആണ് ജനാധിപത്യ സര്‍ക്കാര്‍. പക്ഷെ കേരളത്തിലെ(26% വരുന്ന) മുസ്ലിം മതവിഭാഗത്തെ വരുന്ന ഇരുപതു വര്‍ഷങ്ങള്‍കൊണ്ട്‌ ഭൂരിപക്ഷമാക്കാന്‍ പോപ്പുലര്‍ ഫ്രന്റ്‌ ശ്രമിക്കുന്നു എന്ന ഭാഗം സ്പഷ്ടമായും വിഭാഗീയതയെ സര്‍ക്കാര്‍ പക്ഷത്തുനിന്ന് സ്ഥാപനവല്‍ക്കരിക്കുന്നു.മുഖ്യമന്ത്രി ഇതില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സഖാക്കള്‍ കൂടി ഈ പ്രസ്താവനയെ ടോട്ടല്‍ ആയി അംഗീകരിക്കുക കൂടിയാണ് ഉണ്ടായത്.
വാസ്തവത്തില്‍ മാപ്പിളമാര്‍ ഭൂരിപക്ഷമാകാന്‍ വേണ്ടി കുടുംബാസൂത്രണം ഒഴിവാക്കുന്നു എന്ന ആറെസ്സെസ്സ് പ്രചാരണം കേരളത്തില്‍ ഹിന്ദുക്കളും ഇടതു പക്ഷക്കാരും ക്രിസ്ത്യാനികളും എല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ എന്നേ തള്ളിയതാണ്.മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ തീര്‍ച്ചയായും ജനാധിപത്യവാദികള്‍ സ്വാഗതം ചെയ്യും;
പക്ഷെ, മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും, യുഡിയെഫും എല്ലാം തീവ്രവാദികളെ സഹായിക്കുന്നവര്‍ എന്ന് ആരോപിക്കുന്നവര്‍ക്ക് തങ്ങള്‍ക്കിഷ്ട മല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആരെയും ആ ഗണത്തില്‍ പെടുത്താന്‍ ഒരു മന സ്സാക്ഷിക്കുത്തുമില്ലെന്നു കാണാം.മാത്രമല്ല, ആറെസ്സെസ്സിന്റെ അപരിഷ്കൃതമായ അതേ ഫാസ്സിസ്റ്റ് യുക്തി വീയെസ്സിന്റെയും കൂട്ടരുടെയും നിലപാടുകളില്‍ ഇക്കാര്യ ത്തിലെങ്കിലും പ്രകടമായി എന്നതാണ് പ്രശ്നം.
അപ്പോള്‍ സ്വാഭാവികമായും, കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ഉള്ള നിയോ ലിബറല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ അവരുടെ സാമ്പത്തിക അജണ്ട നടപ്പാ ക്കാന്‍ മതവിഭാഗീയതയെയും തീവ്രവാദത്തെയും എങ്ങനെയാണ് ഉപയോഗിക്കു ന്നത് എന്ന് നോക്കേണ്ടിവരും. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ- പുരോഗമന ശക്തികള്‍ ഏതു പ്രകാരമാണ് അത്തരം സംഭവവികാസങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയ്ക്കെതിരായ യോജിച്ച സമരമുന്നണി രൂപപ്പെടുത്തുന്നതെന്നും പഠിക്കേണ്ടിവരും
അഫ്ഘാനിസ്ഥാനിലും ഇറാക്കിലും അടുത്തകാലത്തും, ഹിരോഷിമയിലും നാഗസാക്കിയിലും കുറെ മുമ്പും നടപ്പാക്കിയ കൂട്ടക്കൊലകള്‍ക്കു നേതൃത്വം വഹിച്ച സാമ്രാജ്യത്വ യുദ്ധവെറിയന്മാരുടെ പാദസേവയാണ് ദേശസ്നേഹത്തിന്റെ ലക്ഷണം എന്നു പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരെയും ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
ഈ സംവാദത്തെയാകെ ഇന്നത്തെ ലോക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുക. അപ്പോള്‍ കിട്ടുന്നത് ഏറെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും.ഏതു സംവാദത്തെയും കേരളത്തിന്റെ മണ്ഡലത്തില്‍ മാത്രം ഒതുക്കുമ്പോള്‍, നമ്മള്‍ ലോകത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ ഗതിവിഗതികളെ ക്കുറിച്ച്ഒന്നും അറിയാത്തവരോ അഥവാ അറിയാന്‍ താല്പ്പര്യമില്ലാത്തവരോ ആയ പാവങ്ങളായി സ്വയം സങ്കല്‍പ്പിക്കുന്നു. ഇത് ധൈഷണികമായ അലസത യുടെ മാത്രമല്ല ,ഭീരുത്വത്തിന്റെ കൂടി ലക്ഷണമാണ്.
സെപ്റ്റംബര്‍ 11,2001നുശേഷം ലോകത്തില്‍ ഒട്ടേറെ മനുഷ്യസ്നേഹികളും യുക്തിവാദികളും മതവിശ്വാസികളും നടത്തിപ്പോരുന്ന ഗൌരവമായ ധൈഷണിക സംവാദങ്ങള്‍ യുദ്ധം, സമാധാനം, അമേരിക്ക, ഇസ്ലാം, ക്രിസ്ത്യന്‍ വലതുപക്ഷം, സയണിസം, ഫണ്ടമെന്റലിസം,സാമ്രാജ്യത്വം, കോര്‍പ്പറേറ്റുകള്‍, കമ്മ്യൂണിസം, ഭീകരവാദം, മിലിറ്ററിസം,നിരായുധീകരണം, വികസനം തുടങ്ങിയ വിഷയങ്ങളെ തമ്മില്‍ ബന്ധപ്പെടുത്താറുണ്ട്. ലോകവ്യാപാരകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണ ത്തെക്കുറിച്ചു് അമേരിക്ക നല്‍കിയ വിവരങ്ങള്‍ പോലും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
അഫ്ഘാനിസ്ഥാനില്‍ ഗുഹകളില്‍ ഒളിച്ചിരിക്കുന്നതായി അമേരിക്ക 'സംശയിച്ച' ബിന്‍ ലാദനെ കൊല്ലാന്‍ എത്ര ബോംബുവര്‍ഷം നടത്തി,എത്രപേരെ കൊന്നൊടുക്കി എന്നതിന് ഒരു കണക്കും അമേരിക്കയ്ക്ക് ആരോടും ബോധിപ്പിക്കേ ണ്ടാത്ത അവസ്ഥയാണ്. ഇറാക്കിന്റെ കയ്യിലെ നശീകരണായുധങ്ങള്‍ ഇല്ലാതാ ക്കി ജനാധിപത്യ സര്‍ക്കാരിനെ അവരോധിക്കാന്‍ ചുരുങ്ങിയത് 10 ലക്ഷം സിവി ലിയന്മാരെയാണ് 2003 നും 2005 നും ഇടയില്‍ കൂട്ടക്കൊല ചെയ്തത്. ഇപ്പോള്‍ പാക്കിസ്താനില്‍ അനധികൃതമായി അമേരിക്ക സൈനികാക്രമണങ്ങള്‍ നടത്തിവ രുന്നു. അല്‍ ഖായിദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ ഇസ്ലാമിക് ഗ്രൂപ്പുകളുടെ പേരു പറഞ്ഞു് ലോകത്തെവിടെയും അതിക്രമിച്ചു കടന്നു കൂട്ടക്കൊലപാതകങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെയാവാം ഈ ഗ്രൂപ്പുകളെയും പ്രത്യക്ഷത്തിലും പരോക്ഷ ത്തിലും സംരക്ഷിക്കുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. മറുവശ ത്ത് ഇസ്രേല്‍ പലസ്ഥീനികള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ സൈനിക നടപടി കള്‍ക്കെതിരെ മുഴുവന്‍ ലോകത്തിന്റെയും പ്രതിഷേധങ്ങളെ തൃണവത്ഗണിച്ച് അമേരിക്ക എല്ലാ പിന്തുണയും നല്‍കുന്നു.
ഇന്ത്യയില്‍ മുസ്ലിം പൌരന്മാരെ രണ്ടാം കിടക്കരായി തരംതാഴ്ത്തുകയും പീഡി പ്പിക്കുകയും ചെയ്യുന്ന ബീജേപീ- മോഡി നയം അമേരിക്കന്‍ സാമ്രാജ്യത്വാശ്രിത നയത്തോടു കണ്ണിചേര്‍ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയത്തില്‍നിന്നു് ഉത്ഭവിക്കുന്നതാണ്. ഇസ്രായീലുമായി നയതന്ത്രബന്ധങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്‍കയ്യെടുത്തതും ഹിന്ദുവര്‍ ഗീയ വാദികളാണെന്നും ഓര്‍ക്കുക.
അറബ് ദേശീയതയ്ക്കെതിരെ സാമ്രാജ്യത്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ് പാന്‍-ഇസ്ലാമിക മതരാഷ്ട്രവാദം എന്ന് വിവരമുള്ളവര്‍ എഴുതിയതും, സമകാലിക ഒപെക് രാഷ്ട്രീയത്തില്‍ അത് സമ്മിശ്രവും സങ്കീര്‍ണവുമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അവഗണിക്കാനാവില്ല.നാസര്‍ കാലഘട്ടത്തില സ്യുയെസ് കനാല്‍ ദേശസാല്‍ക്കരണം തൊട്ടു പലസ്തീനെതിരായ ഇസ്രേല്‍ ആക്ര മണത്തില്‍ വരെ സാമ്രാജ്യത്വം അറബ് ദേശീയതയെയും ഒപ്പം മൂന്നാംലോക താല്പ്പര്യങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കാനുള്ള നയങ്ങളാണ് അവലംബിച്ചു പോന്നിട്ടുള്ളത്.
സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്കയില്‍, മുസ്ലിം ആണെന്ന് ജനക്കൂട്ടം തെറ്റിദ്ധരിച്ച് രണ്ടു സിക്കുകാര്‍ കൊല്ലപ്പെട്ടതും, അന്നുമുതല്‍ ഇന്നുവരെ മുസ്ലിം പേരുകളുള്ള ആരെയും തീവ്രവാദിയായി സംശയിച്ചു നോട്ടപ്പുള്ളികള്‍ ആക്കുന്നതും കാരണമില്ലാതെ പീഡിപ്പിക്കുന്നതും ആയ സംവിധാനങ്ങള്‍ നടപ്പായതുമൊന്നും ജബ്ബാര്‍ അറിഞ്ഞില്ലെന്നോ?
ഫോബിയ എന്നുവച്ചാല്‍ വെറും പേടിയല്ല, അയുക്തികമായ ഭയം ആണ്; അതൊരു ലഘുമനോരോഗംകൂടിയാണെന്നു പറയേണ്ടതില്ലല്ലോ!നമ്മളൊക്കെ നോര്‍മല്‍ ആണെന്ന് എത്രതന്നെ സ്വയം സങ്കല്പിച്ചാലും ചില്ലറ മാനസിക വൈകല്യങ്ങളൊക്കെ ഉണ്ടാകവുന്നവരാണ്.പക്ഷെ അതില്‍ നാം അഭിമാനിക്കുകകൂടി ചെയ്‌താല്‍ നമുക്കൊരിക്കലും കാര്യങ്ങള്‍ പിടികിട്ടില്ല. നിയോലിബറല്‍ രാഷ്ട്രിയവും സാമൂഹിക- സാമ്പത്തിക ക്രമവും അത്തരമൊരു പതനത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ പോന്നതാണ്.രാഷ്ട്രീയ വിവേകം, വിവേചന ബുദ്ധി , നന്മകളുടെയും ഉല്‍ക്കര്‍ഷേഛകളുടെയും വീണ്ടെടുക്കലിനുള്ള ജനാധിപത്യപരമായ ശ്രമങ്ങള്‍ ഇവയെല്ലാമാണ് നമുക്കിടയില്‍ പരസ്പരം കരുത്തുപകരുന്ന ചില ഘടകങ്ങള്‍!

അമേരിക്കയും അഫ്ഘാനിസ്ടാനുമൊക്കെ ഇവിടെ ചര്ച്ച്ചചെയ്യേന്ടെന്ന ജബ്ബാര്‍ ന്റെയും കൂട്ടരുടെയും  വാദം:


ഇതിനെ 'ഇടവകവാദം' (parochalism) എന്ന് വിളിക്കാം-അതായത്, നമ്മുടെ ഇടവകയില്‍പ്പെടുന്ന കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയോ ചിന്തയോ ആകാവൂ! 
ലോക സമാധാനത്തിനു ആരാണ് യഥാര്‍ത്ഥ ഭീഷണി എന്ന് അന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും ചിലഉത്തരങ്ങള്‍ വരും.
.
സൗദിയെ താങ്കള്‍ വെറുമൊരു മുസ്ലിം രാജ്യമായി കാണുന്നു. മുസ്ലിം രാജ്യമെന്നതിലേറെ, അത് ലോകത്തെമ്പാടും 'ഭീകരതയ്ക്കെതിരായ യുദ്ധം' കയറ്റിയയക്കുന്ന അമേരിക്കന്‍ മിലിറ്ററിസ്റ്റ് - കോര്‍പേറേറ്റ് ഭീകര ഭരണകൂട ത്തിന്റെ സഖ്യശക്തിയും ലോകത്തിലെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയും ആണ്. 'ആധുനിക' ജിഹാദ് അമേരിക്കയുടെ സൈനിക അധിനിവേശ ങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ ഒത്താശ ചെയ്യുന്ന ഒരു ഭരണകൂടമാണ്‌ സൗദിയിലെ സ്വേഛാധിപത്യം; 'ജനാധിപത്യം' കയറ്റുമതി ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം ആയിട്ടാണ് അതിനു് ഏറെ നയതന്ത്രപരവും സൈനികവും ആയ ചങ്ങാത്തം എന്നത് ഒരു രഹസ്യമല്ല!
അമേരിക്കയുടെ എത്ര സൈനികത്താവളങ്ങള്‍ , എത്ര ചാരന്മാര്‍, എത്ര പൊട്ടന്‍ വിശ്വാസികള്‍ നമ്മുടെയെല്ലാം അയല്‍വക്കത്ത്‌ ഉണ്ടെന്നറിയാമോ?നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നേതാക്കന്മാരും അനുയായികളുമായി, ജനാധിപത്യ ത്തിന്റെ ഉദ്യോഗസ്ഥ പ്രമാണിമാരും ബുദ്ധിജീവികളുമായി എത്രപേര്‍ അഹോ രാത്രം കൂലിപ്പണി ചെയ്യുന്നുണ്ടാവുമെന്നറിയാമോ? സത്യമായും എനിക്കറിയില്ല. പക്ഷെ ഒരുപാടു പേര്‍ പണ്ടും ഇന്നും ഉണ്ട് എന്നുമാത്രം ഊഹിക്കാം.അതിനാല്‍ കൈവെട്ടുകാരന്‍ അമേരിക്കയുടെയോ സൗദി അറേബ്യയുടെയോ ഐ എസ് ഐ യുടെയോ ഒക്കെ കൂലിക്കാരനാണെന്നു വരാം.
ചോദ്യക്കടലാസ്സില്‍ ഇസ്ലാം മതവിശ്വാസിയെയും അവരുടെ ദൈവത്തെയും അവഹേളിക്കാനുള്ള ദ്രോഹചിന്തയുണ്ടായതും(മി ജോസഫ്‌ ഒന്നുകില്‍ ഒരു മണ്ടന്‍ മാഷ്‌; അല്ലെങ്കില്‍ സാഹചര്യങ്ങളുടെ പ്രലോഭനത്താല്‍ മുസ്ലിം വിരോധം fashionable ആണെന്നു ധരിച്ചുവശായ പക്വതയില്ലാത്ത ഒരു മനുഷ്യന്‍ എന്നു ഞാന്‍ വിചാരിക്കുന്നു; അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നടന്ന കാടത്തം നിറഞ്ഞ ആക്രമണത്തെ ഒരിക്കലും ചെറുതായിക്കാണാന്‍ ഇത് പ്രേരിപ്പിക്കുന്നില്ല.)
ഇതുകൊണ്ടെല്ലാമാണ് കാരണങ്ങള്‍ തിരയേണ്ടത് അയല്‍പക്കത്തല്ല എന്നും അവയെ തുറസ്സായ മനസ്സോടെ വിശാലാടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും ഞാന്‍ വാദിക്കുന്നത്. ഫാസ്സിസം എന്റെയും നിങ്ങളുടെയും പരിസരങ്ങളില്‍ സ്ഥിതിചെയ്യുന്നു; പക്ഷെ അത് ഉത്ഭവിക്കുന്നത് സാമ്രാജ്യത്വ മൂലധന താല്പ്പര്യ ങ്ങളില്‍ നിന്നാണ്.
രോഗത്തിന്റെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും ചികില്‍സിക്കേണ്ടതുണ്ട്; പക്ഷെ രോഗം ആരും അറിയരുതെന്നും ചികില്‍സിക്കേണ്ടെന്നും തീരുമാനിക്കാന്‍ നമ്മള്‍
ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല! ഫാസ്സിസത്തിന്റെ ലക്ഷണങ്ങള്‍ ഇടതുപക്ഷ ത്തും വലതുപക്ഷത്തും ധാരാളമായി കാണുമ്പോള്‍ നാം കൂടുതല്‍ അന്വേഷിക്കാനും അറിയാനും കൂടുതല്‍ വിശാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടത്തണം; തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം- എന്നാല്‍ അവ ഒളിപ്പിക്കാനുള്ള ബദ്ധപ്പാട് കൂടുതല്‍ വലിയ തെറ്റുകള്‍ക്ക് ഇടവരുത്താതിരിക്കട്ടെ!
മുസ്ലിം മതപ്രാന്ത്, മുസ്ലിം തീവ്രവാദം എന്നെല്ലാം പറയുമ്പോള്‍, നാട്ടില്‍ ഒരു നിയമവാഴ്ചയുണ്ടെന്ന സങ്കല്പം - ഒരു ഭരണഘടനയുണ്ടെന്ന കാര്യത്തെ അവഗ ണിക്കരുരുത്.
നിങ്ങള്‍ക്ക് പിടിക്കാത്ത ആരെയും ഏത് പേരുവിളിച്ചും അവര്‍ക്കുമേല്‍ സ്റ്റേറ്റ് നടത്തുന്ന നിയമവിരുദ്ധമായ ബലപ്രയോഗത്തെ ന്യായീകരിക്കുന്നതിനെയാണ് ഫാസ്സിസം എന്ന് വിളിക്കുന്നത്‌.
തികഞ്ഞ നിരീശ്വരവാദിക്ക് മതേതര ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യമുള്ളതു പോലെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും നിയമവിധേയമായി അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം (freedom of conscience) ഭരണഘടനയിലെ മൌലികാവകാശങ്ങളില്‍ പെടുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മതവിശ്വാസത്തെ മനപ്പൂര്‍വം വ്രണപ്പെടുത്താന്‍ അധികാരമില്ലെന്നു മാത്രമല്ല, അത് സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്ന കുറ്റകൃത്യം കൂടിയാണ്.
മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നതും വര്‍ഗീയതയെ സ്ഥാപനവല്‍ക്കരിക്കുന്ന ഫാസ്സിസ്റ്റ് പദ്ധതികള്‍ക്ക് വാക്കിലും പ്രവൃത്തിയിലുംപിന്തുണ നല്‍കുന്നതും വേറെ വേറെ കാര്യങ്ങള്‍ ആണ്.വിശ്വാസികള്‍ ഭൂരിപക്ഷമായ സമൂഹവുമായി ക്രിയാത്മകമായി സംവദിക്കാന്‍ കഴിവില്ലാത്ത 'യന്ത്രവാദി- സാമ്യവാദി'ആയി യുക്തിവാദി ജീര്‍ണിക്കുമ്പോള്‍ ജയം ആഘോഷിക്കുക ഫാസ്സിസ്ടുകളാണ് എന്നതില്‍ ആര്‍ക്കാണ് സംശയം?
ഞാന്‍ പറഞ്ഞില്ലേ യുക്തിവാദികളും ആരെസ്സെസുകാരും കേരളത്തില്‍ സ്വീകാര്യത കുറഞ്ഞവരും സാമാന്യ ജനങ്ങള്‍ അവരേക്കാള്‍ എത്രയോ നിലവാരമുള്ളവരുമാണെന്നു്!
കൈവെട്ടിയവനേയും അവന്റെ സംഘടനയേയും(പോപ്പുലര്‍ ഫ്രന്റ്‌) 'മാത്രം' ഉദ്ദേശിച്ചു നടത്തിയ പ്രസ്താവനയാണെങ്കില്‍ എന്തുകൊണ്ട് വിഭാഗീയതയുടെ സ്പഷ്ടമായ(unmistakable ) ധ്വനിയും അര്‍ത്ഥവും അതിനു കൈവന്നു? കേരളത്തെ ഹിന്ദുഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ 20 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതിയുമായി മുസ്ലിം തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നു എന്ന വീയെസ്സിന്റെ ഡല്‍ഹിയിലെ 'വെളിപ്പെടുത്തല്‍' തികച്ചും മോഡിയെയും തോഗാഡിയേയും ഓര്‍മ്മിപ്പിക്കുന്നു വെന്ന്ആര്‍ക്കാണ് അറിയാത്തത്? മുഖ്യധാരയിലെ മുസ്ലിം സംഘടനാ നേതാക്ക ളും ജനാധിപത്യവാദികളും ഇന്ത്യയില്‍ പൊതുവേ കണ്ട അനുഭവങ്ങളുടെ പശ്ചാ ത്തലത്തില്‍ അതിനെ വിമര്‍ശിച്ചാല്‍ അവരെല്ലാം തീവ്രവാദത്തെ പിന്താങ്ങുന്നവര്‍ ആകുമോ?
ഫസ്സിസ്റ്റുകള്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിച്ച 1990കള്‍ തൊട്ടു പറഞ്ഞു പരത്തുന്ന 'മുസ്ലിംകള്‍ ഭൂരിപക്ഷമാകാന്‍ നോക്കുന്നു' എന്ന നാസി നുണയുടെ അല്‍പ്പം പരിഷ്ക്കരിച്ച പുതിയ പതിപ്പ് അല്ലേ വീയെസ് ഡല്‍ഹിയില്‍ ഇറക്കിയത് എന്നു സംശയിക്കുന്നവരെ തീവ്രവാദത്തെ സഹായിക്കുന്നവര്‍ എന്നക്ഷേപിക്കുന്നത് സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭൂരിപക്ഷ വോട്ടിനുവേണ്ടി ബീജീപീയും കോണ്‍ഗ്രസും ഇത്തരം തരംതാണ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ഇടതു പ്രസ്ഥാനം മുമ്പ് ദുര്‍ബ്ബലമായിട്ടെ ങ്കിലും പ്രതിഷേധിച്ചിരുന്നു;എന്നാല്‍, ഇന്ന് മുഖ്യധാരയിലെ ഇടതു[പക്ഷവും അതു തന്നെ ചെയ്യുമ്പോള്‍ കാരണങ്ങള്‍ വേറെ തിരയേണ്ടിവരുന്നു; കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന നിയോ-ലിബറല്‍ സാമ്പത്തിക ക്രമത്തിനു പിന്തുണ നല്‍കി ഭരണ ത്തില്‍ പങ്കാളികളാകാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ social democratic വഴികളിലേക്ക് തിരിഞ്ഞുകഴിഞ്ഞ ഇടതുപക്ഷത്തെ അതിനു പ്രേരിപ്പിക്കുന്ന ത്.ഏതായാലും വീയെസ്സോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇതില്‍ ഒട്ടും പശ്ചാത്ത പിക്കുന്നില്ലെന്നു വ്യക്തമായി. കേരളത്തിലെ ജനത ബഹുഭൂരിപക്ഷവും യുക്തിവാദി കളോ ആറെസ്സുകാരോ അല്ലെന്നത് മാത്രം ആശ്വാസം!
ജനാധിപത്യം അല്‍പ്പമെങ്കിലും കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ അവര്‍ മുഖ്യധാര ഇടതുപക്ഷത്തെയപേക്ഷിച്ച് centrist പാര്‍ട്ടി കളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ വീയെസ്സ് പ്രസ്താവന ഒരു നിമിത്തമായേ ക്കാം. (വീയെസ് തന്നെ മുമ്പൊരിക്കല്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് നേടുന്നത് കോപ്പിയടിച്ചായിരിക്കാം എന്ന പൊട്ട ഫലിതത്തിലൂടെ തന്റെ മുസ്ലിം വിരുദ്ധ വര്‍ഗീയ മുന്‍വിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; ഇത് റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ വര്‍ഗീയ പ്രചാരണം നടത്തുന്നവരായി യുക്തിവാദികള്‍ക്ക് ആക്ഷേപിക്കാം!)
( ഇത് കുറിക്കുന്ന വ്യക്തി ഒരു തികഞ്ഞ നിരീശ്വവരവാദിയും മതേതരവാദിയുമാണ് ; മാത്രമല്ല, മതവിശ്വാസത്തെ ജനങ്ങളുടെ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കാതിരിക്കല്‍ അല്ല മതേതര നിലപാട് എന്നും അവകാശപ്പെടുന്നു)യുക്തിവാദത്തിന്റെ ലേബലില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത് 'മാന്യമായ'അരാഷ്ട്രീയതയാണ്. പക്ഷെ ഉള്ളടക്കത്തില്‍ ഇത് രാഷ്ട്രീയത്തില്‍നിന്നു് ഒരിക്കലും മുക്തമല്ല എന്നാണ് എന്റെ അഭിപ്രായം; സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള അഭിനിവേശങ്ങളോട് പൊതുവേ പുറംതിരിഞ്ഞുനില്‍ക്കുന്നപ്രതിലോമരാഷ്ട്രീയം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

15 comments:

  1. നല്ല ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് ഏറെ ഉള്‍കാഴ്ച നല്‍കാന്‍ കഴിഞ്ഞു. നന്ദി. മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയതിനു പ്രത്യേകിച്ച് അഭിനനന്ദനങ്ങള്‍..

    ReplyDelete
  2. സംവാദത്തിലെ കമന്റുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇങ്ങനെ ഒരു പോസ്റ്റാക്കിയതു നന്നായി. അല്പം എഡിറ്റ് ചെയ്യാമായിരുന്നു.

    ReplyDelete
  3. വി എസ് ഉയര്ത്തിവിട്ട സംഘപരിവാരകിരാതഭീകര വിഷം
    വസ്തുനിഷ്ഠവും സത്യസന്ധവുമായ തെളിവുകൾ നിരത്തി നീതിനിയമസംവിധാനങ്ങളേയും നിഷ്പക്ഷനിരീക്ഷകരേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിയതിനുശേഷം വ്യക്തമായ തെളിവുകളോടെ വേണം ഒരു മുഖ്യമന്ത്രി അത്യന്തം ഗൌരവതരവും ജനമനസ്സുകളെ മതകീയമായി ഭിന്നിപ്പിക്കുന്നതും പ്രകോപനകലാപങ്ങളിലേക്കു നയിക്കുന്നതുമായ സ്ഫോടനാത്മകവിവരങ്ങൾ പത്രസമ്മേളനത്തിൽ പറയേണ്ടത്.സത്യമാണെങ്കിൽ പോലും ഇത്തരം ഒരു വിവരം ഒരു നല്ല മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചു പറയുകയില്ല.അതും ഇത്രത്തോളം കലുഷമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കുന്ന വർത്തമാനകാലപരിതസ്ഥിതിയിൽ വിഷവിദ്വേഷവർഗ്ഗീയകലാപജനകമായ സത്യവിരുദ്ധപ്രസ്താവന നടത്താൻ അതിഭീകരകുടിലമനസ്ഥിതി തന്നെ വേണം. അച്ചുതാനന്ദൻ പറഞ്ഞതു സത്യനിഷ്ഠമായ വസ്തുതകളോടെ തെളിയിക്കാത്തിടത്തോളം കേരളം ഭരിച്ച ഒരേയൊരു ജനദ്രോഹരാജ്യദ്രോഹ മുഖ്യമന്ത്രി എന്ന ദുഷ്പേരു മാഞ്ഞുപോകില്ല.അദ്ദേഹം തെളിവുകൾ നിരത്തുക തന്നെ വേണം.അല്ലാത്തപക്ഷം മലയാളസമൂഹത്തോടെങ്കിലും മാപ്പുപറയാനുള്ള മര്യാദ കാണിക്കണം.

    അഴിമതിവിരുദ്ധതയുടേയും സ്ത്രീ സംരക്ഷണത്തിന്റേയും ഭൂമാഫിയാകൊട്ടുകുരവയുടേയും പേരുപറഞ്ഞു മലയാളികളെ പറ്റിച്ചധികാരത്തിലേറിയ അധികാരത്ത്യാർത്താനന്ദന്റെ ജനഭിന്നതാവൈറസ്ബാധിതവർഗ്ഗീയഭീകരരൂപം തിരിച്ചറിയപ്പെട്ടിരിക്കുന്നു. കേരളത്തേയും മലയാളികളേയും അപമാനിച്ച ലോകംകണ്ട ഏറ്റവും മ്ലേച്ഛനായ മലയാളി മതേതരമുഖം മൂടിയണിഞ്ഞ വർഗ്ഗീയ ആർ എസ് എസ് മുഖ്യമന്ത്രിയുടെ അധസ്ഥിത ഐക്യഘാതക ആർ എസ് എസ് ഏഴാംകൂലിഭീകരമുഖം പൊതുജനം കണ്ടോക്കാനിക്കുമാറ് മാർക്സിസ്റ്റ് മുഖമൂടി പിഞ്ഞിക്കീറിയിരിക്കുന്നു.ഇടതുചേരിയിലെപ്പോലും പിണറായിയടക്കം പലരോടുമൊപ്പം അച്ചുതാനന്ദനേയും പെരുന്നിയൻസവർണ്ണആർ എസ് എസ് ഭീകരർ ട്രാപ്പിലാക്കിയിരിക്കുന്നു. അതിന്റെ ആദ്യലക്ഷണമായിരുന്നു മൂന്നാർ അട്ടിമറി.

    ReplyDelete
  4. കൈവെട്ട്‌ കേസില്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപെടുത്തി. അവരെ തള്ളിപറയാത്ത്‌ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയോ മത സംഘടനയോ കേരളത്തില്‍ ഇല്ലായിരുന്നു. പോലീസ്‌ മുറക്ക്‌ അവരുടെ ഓഫീസുകള്‍ റെയ്ഡ്‌ ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ പോപ്പുലര്‍ ഫ്രണ്ട്‌ തീര്‍ത്തും പ്രതിരോധത്തിലാവുകയും ഒറ്റപെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ആരെയാണു സഹായിച്ചത്‌? സമൂഹത്തില്‍ ഒറ്റപ്പെട്ടിരുന്ന പോപ്പുലര്‍ ഫ്രണ്ടിനു ആ ഒരൊറ്റ മണ്ടന്‍ പ്രസ്താവന (അധ്യാപകണ്റ്റെ മണ്ടന്‍ ചോദ്യം പോലെ) അവര്‍ക്ക്‌ പൂര്‍വാധികം മൈലേജ്‌ നല്‍കിയിരിക്കുന്നു. അതിനു നേരെ കണ്ണടച്ച്‌ പിടിച്ചതുകൊണ്ട്‌ കാര്യമില്ല. ഉമ്മന്‍ ചാണ്ടിയും, കുഞ്ഞാലികുട്ടിയും മറ്റു മുസ്ളിം സംഘടനകളൂം എഴുത്തുകാരും സാംസ്കാരിക നായകരും എല്ലാവരും വി എസിണ്റ്റെ ഈ പ്രസ്താവനയെ എതിര്‍ക്കുന്നത്‌ ആ അര്‍ത്ഥത്തിലാണു. അല്ലാതെ ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ടിനു ഓശാന പാടുന്നവരല്ല. ഈ കാര്യം വളരെ വ്യക്തമായി അറിയുന്നവര്‍ പോലും മുസ്ളീങ്ങളെ ഒന്ന് കിട്ടാന്‍ കിട്ടിയ വടി എന്തിനാ വെറുതേ കളയുന്നതെന്നും പറഞ്ഞ്‌ ഈ പോസ്റ്റില്‍ ഉറഞ്ഞു തുള്ളൂന്നത്‌. മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രത്തോളം വിഡ്ഡിത്തരമാണെന്ന് അതിനെ അനുകൂലിച്ചവരെ നോക്കുക. സാക്ഷാല്‍ പിണറായി വിജയന്‍! മുഖ്യമന്ത്രി എന്ത്‌ നല്ല കാര്യം പറഞ്ഞാലും അതിനെ എതിര്‍ക്കുന്ന പിണറായി ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നുവെങ്കില്‍ ഉറപ്പാണൂ അത്‌ വി എസിനെ കുടുക്കാന്‍ കിട്ടിയ ആയുധമാണെന്ന്! എന്നിട്ടും പലരും വി എസ്‌ ശരി എന്ന് ഭാവത്തില്‍ തട്ടിവിടുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരള ജനത ജബ്ബാറിണ്റ്റെ പോസ്റ്റ്‌ മാത്രമല്ല വായിക്കുന്നത്‌.

    ReplyDelete
  5. കാര്യങ്ങള്‍ വളരെ വ്യക്തമാണു. സമൂഹത്തിനു മുന്‍പില്‍ ഇസ്‌ലാം എപ്പോഴും ഭീകരമായ മതമായി നിലകൊള്ളണം. അതിനുവേണ്ടി പടിച്ച പണി പതിനെട്ടും പയറ്റുന്നു. ഇസ്‌ലാമിണ്റ്റെ പേരില്‍ നല്ലതൊന്നും സംഭവിക്കരുത്‌. അങ്ങിനെ വന്നാല്‍ ആ സംഭവത്തെ പരമാവധി ലഘുകരിച്ച്‌ മറച്ചു പിടിക്കണം. (വെട്ടേറ്റ അധ്യാപകനു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്ത സംഭവം തന്നെ ഓര്‍ക്കുക). ഇനി ആരെങ്കിലും പ്രത്യാകിച്ച്‌ ഇതര മതവിശ്വാസികളില്‍ പെട്ടവര്‍ ഇസ്‌ലാമിണ്റ്റെ നല്ലവശങ്ങളെ കുറിച്ച്‌ എഴുതിയാല്‍ ഉടനെ തട്ടിവിടുകയായി. അമേരിക്കന്‍ എജണ്റ്റ്‌, തീവ്രവാദി, സൌദി റിയാല്‍ കണ്ടിട്ട്‌ മഞ്ഞളിച്ചവന്‍, തുടങ്ങി പദാവലികള്‍ ഉപയോഗിച്ച്‌ അവരെ ഒതുക്കാന്‍ നോക്കുന്നു. ഇസ്‌ലാമിനെ പറ്റി പറയണമെങ്കില്‍ അത്‌ ഹമീദ്‌ ചേന്ദമംഗല്ലുരും ഇ എ ജാബ്ബാറും ഡോ. എന്‍ എം മുഹമ്മദാലിയുമായിരിക്കണം. അതാണു ഇസ്‌ലാം. മറ്റുള്ളവര്‍ മിണ്ടാതിരുന്നോണം. എതെങ്കിലും ഒരു രാമനുണ്ണീയോ, ഡോ. എം എസ്‌ ജയപ്രകാശോ, പ്രൊഫ. ടി ബി വിജയകുമാറോ, വിജു വി. നായരോ, സി . രാധാക്രിഷ്ണനോ ഒന്നും ഇസ്‌ലാമിനെ പറ്റിയോ മുസ്ളീങ്ങളെ പറ്റിയോ 'നല്ലത്‌' എഴുതരുത്‌. അങ്ങിനെ വല്ലതും സംഭവിച്ചാല്‍ അവരെ എത്‌ എജണ്റ്റാക്കണമെന്നത്‌ സമയത്തിണ്റ്റെ മാത്രം പ്രശ്നമാണു. യുക്തിവാദി-സംഘ്പരിവാര്‍ അച്ചുതണ്ടിണ്റ്റെ പ്രചാരണം കാരണം ഈ കേരളത്തില്‍ പോലും പര്‍ദ്ദയിട്ട മുസ്ളിം സ്ത്രീയെ കണ്ടാലും തൊപ്പിയോ താടിയോ ധരിച്ച്‌ പുരുഷനെ കണ്ടാലും അസഹിഷ്ണുതയോടെ നോക്കി കാണുന്ന ഒരു സമൂഹം വളരുന്നുണ്ട്‌. ഇതെവിടെ ചെന്നവസാരിക്കും എന്തോ?

    ReplyDelete
  6. സത്യാന്വേഷിയുടെ ലിങ്കിലൂടെ എത്തിയതാണ്.

    ഈ പോസ്റ്റിന് വേണ്ടത്ര വ്യാപ്തി പോരെന്ന ഒരു തോന്നലാണ്
    ചിത്രകാരനു അനുഭവപ്പെട്ടത്. കുറച്ചുകൂടി വിസ്തരിച്ചെഴുതിയാല്‍ രണ്ടാഴ്ച്ച
    വായിക്കാനുള്ള പ്രബന്ധം രചിക്കാനുള്ള ശബ്ദകോശ പാണ്ഡിത്യവും,വിവരവിജ്ഞാന സാഗര യാത്രാപരിചയവുമുണ്ടായിട്ടുകൂടി പ്രധാനപ്പെട്ട വസ്തുതകളെല്ലാം വിസ്താരഭയത്താലോ വിനയം കൊണ്ടോ ലേഖകന്‍ വിട്ടുപോയതാണെന്നു തോന്നുന്നു :)

    കൈവെട്ടുകേസുമായും,മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായും ആനയും ചേനയും പോലെ അടുത്തുബന്ധപ്പെട്ടുകിടക്കുന്ന പ്രപഞ്ചോല്‍പ്പത്തിക്കു നിധാനമായ മഹാവിസ്ഫോടനത്തെക്കുറിച്ചും,തുടര്‍ന്നുണ്ടായ പ്രപഞ്ച ചരിത്രത്തിന്റെ ഗതിവിഗതികളെക്കുറിച്ചും
    ഈ പോസ്റ്റില്‍ ഒന്നും തന്നെ എഴുതിക്കാണാഞ്ഞതുകൊണ്ടുള്ള കുണ്ഠിതത്തില്‍ നിന്നും വായനക്കാരനുണ്ടാകുന്ന കുറവല്ലാത്ത വിരസതയും വൈക്ലഭ്യവും പറഞ്ഞറിയിക്കാനാകാത്തവിധം ധൈന്യത ഉണര്‍ത്തുന്നതാണെന്ന യാഥാര്‍ത്ഥ്യം കെ.എം.വേണുഗോപാല്‍ വിസ്മരിച്ചിരിക്കുന്നു എന്നത്
    പൊറുക്കാനാവാത്ത അപരാധമായി ഭാവിതലമുറ ചരിത്രത്തില്‍ നിന്നും
    പെറുക്കിയെടുക്കാനുള്ള സാധ്യത പോലും വിരളമല്ലെന്ന് ചിത്രകാരന്‍ ഉത്കണ്ടപ്പെടുന്നു !
    മൃതസഞ്ജീവനിയന്വേഷിച്ചുപോയ രാമെട്ടന്റെ കൊരങ്ങന്‍ ദൈവം
    മറവി നിമിത്തം ഹിമാലയത്തിന്റെ നല്ലൊരുഭാഗം തന്നെ പുഴക്കിക്കൊണ്ട്
    വന്ന് യജമാനഭക്തി പ്രകടിപ്പിച്ചതുപോലായി ഇഷ്ടാ !!!
    ഈ വിധം തന്നെയാണ് എഴുതാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നമ്മുടെ വെള്ളെഴുത്തെന്നൊരു ബ്ലോഗറെ(വെള്ളഴുത്തിന്റെ സ്വയംഭോഗം !!! ) സമീപിക്കുന്നത് നല്ലതാണ്. കക്ഷിയുടെ പോസ്റ്റുകളെല്ലാം ഒരു പത്തു പ്രാവശ്യം വായിച്ചാല്‍ ഇത്തരം എത്ര ലേഖനങ്ങളെഴുതാനുമുള്ള സ്റ്റഫ് കിട്ടും.പ്രിന്റു മീഡിയയില്‍ പേജുനിറക്കാന്‍
    എഡിറ്റര്‍മാര്‍ക്ക് ഇത്തരം സാധനങ്ങളായിരിക്കാം വേണ്ടത്. പക്ഷേ, ബ്ലോഗില്‍ ഹൃദയത്തില്‍ നിന്നുള്ള ഒരു മൃദുസ്പര്‍ശം തന്നെ ധാരാളം. അതു വിലമതിക്കപ്പെടും !

    അത്യന്തം അപലപനീയമായ ഒരു വിഷയത്തില്‍ ഇത്രയും ചിന്താശേഷിയും പരന്ന അറിവുമുള്ള ഒരാള്‍ പ്രീണന ചളിക്കുളത്തില്‍ വഴുതിവീണ്
    മുങ്ങിക്കുളിക്കുന്നതു കണ്ടതുകൊണ്ട് എഴുതിപ്പോയതാണ്.
    അശേഷം വിരോധമില്ല.
    സസ്നേഹം.

    ചിത്രകാരന്റെ ഒരു പോസ്റ്റ്:
    ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

    ReplyDelete
  7. കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍ കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍ മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്.......തുടര്‍ന്ന് ഇവിടെ വായിക്കുക

    ReplyDelete
  8. >>> ഫോബിയ എന്നുവച്ചാല്‍ വെറും പേടിയല്ല, അയുക്തികമായ ഭയം ആണ്; അതൊരു ലഘുമനോരോഗംകൂടിയാണെന്നു പറയേണ്ടതില്ലല്ലോ!നമ്മളൊക്കെ നോര്‍മല്‍ ആണെന്ന് എത്രതന്നെ സ്വയം സങ്കല്പിച്ചാലും ചില്ലറ മാനസിക വൈകല്യങ്ങളൊക്കെ ഉണ്ടാകവുന്നവരാണ്.പക്ഷെ അതില്‍ നാം അഭിമാനിക്കുകകൂടി ചെയ്‌താല്‍ നമുക്കൊരിക്കലും കാര്യങ്ങള്‍ പിടികിട്ടില്ല <<<

    വളരെ പ്രസക്തമായ സംഗതി ..

    ReplyDelete
  9. The Heroism Of PFC Bradley Manning
    By Evan Knappenberger

    http://www.countercurrents.org/knappenberger310710.htm

    As far as the courageous PFC Manning goes, he is my new military intelligence hero. Thanks, Brad. And shame on you, media, for being out-reported by a twenty-two year-old kid with a laptop. But most of all, shame on you, US Army, for forcing a kid to be the one to finally expose the truth about your costly and deadly wars

    ReplyDelete
  10. അനാമികയുടെ ബ്ലോഗ്‌ പരിചയപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.
    ചിത്രകാരന്റെ ഭാഷയും ഉള്ളടക്കവും ഇസ്ലാമോഫോബിയ യില്‍
    നിന്നും മുക്തമല്ല എന്ന തോന്നല്‍ അതു വായിച്ചപ്പോള്‍ എനിക്കും ഉണ്ടായി.
    ഭാഷയില്‍ അല്‍പ്പം വിനയവും എതിര്‍ പക്ഷത്തിന്റെ നിലപാടുകള്‍
    മുന്‍വിധികള്‍ ഏതും ഇല്ലാതെ പരിശോധിക്കാനുള്ള സന്നധ്ധതയും
    വായനക്കാര്‍ പ്രതീക്ഷിച്ചാല്‍ അത് ചീത്ത വിമര്‍ശനം ആയി കാണേണ്ടതില്ല.
    കൂടുതല്‍ നല്ല ബ്ലോഗുകള്‍ ചെയ്യാന്‍ അനാമികയുടെ വിമര്‍ശനം ചിത്രകാരനെ
    സഹായിക്കട്ടെ
    A culture of killing and violence has become imbedded in human consciousness.

    War is broadly accepted as part of a societal process: The Homeland
    needs to be "defended" and protected.
    "Legitimized violence" and extrajudicial killings directed against
    "terrorists" are upheld in western democracies, as necessary
    instruments of "law and order".


    A "humanitarian war" is upheld by the so-called international
    community. It is not condemned as a criminal act. Its main architects
    are rewarded for their contributions to world peace.
    With regard to Iran, what is unfolding is the outright legitimization
    of war in the name of an illusive notion of global security.
    .."
    "..Known and documented, the real threat to global security emanates
    from the US-NATO-Israel alliance, yet realities in an inquisitorial
    environment are turned upside down: the warmongers are committed to
    peace, the victims of war are presented as the protagonists of war..."
    Part II of this essay will be published shortly.
    Preparing for World War III. Nature and History of the Planned
    Military Operation against Iran

    Includes analysis of the role if Israel


    Michel Chossudovsky is an award-winning author, Professor of Economics
    (Emeritus) at the University of Ottawa and Director of the Centre for
    Research on Globalization (CRG), Montreal. He is the author of The
    Globalization of Poverty and The New World Order (2003) and America’s
    “War on Terrorism” (2005). He is also a contributor to the
    Encyclopaedia Britannica. His writings have been published in more
    than twenty languages.

    ---------------------------
    URL http://www.globalresearch.ca/index.php?context=va&aid=20403

    ReplyDelete
  11. I just had to reject here a link sent by Chithrakaran to his post on the same subject.Sorry, I'm afraid that it indirectly contributes to the ongoing hate talk against practicing Muslims.

    Please see another link from Michel Chossudovsky:-
    "..Known and documented, the real threat to global security emanates
    from the US-NATO-Israel alliance, yet realities in an inquisitorial
    environment are turned upside down: the warmongers are committed to
    peace, the victims of war are presented as the protagonists of war..."
    Part II of this essay will be published shortly.
    Preparing for World War III. Nature and History of the Planned
    Military Operation against Iran

    Includes analysis of the role if Israel


    Michel Chossudovsky is an award-winning author, Professor of Economics
    (Emeritus) at the University of Ottawa and Director of the Centre for
    Research on Globalization (CRG), Montreal. He is the author of The
    Globalization of Poverty and The New World Order (2003) and America’s
    “War on Terrorism” (2005). He is also a contributor to the
    Encyclopaedia Britannica. His writings have been published in more
    than twenty languages.

    ---------------------------
    URL http://www.globalresearch.ca/index.php?context=va&aid=20403

    ReplyDelete
  12. ലേഖനത്തോടു യോജിക്കുന്നു... ഒരു ചോദ്യം “മതവികാരത്തെ വൃണപ്പെടുത്തുന്ന” തുടങ്ങിയ പ്രയോഗങ്ങളും പരോക്ഷമായി സാമ്രാജ്യത്വ-മൂലധന താല്പ്പര്യങ്ങളുടെ സംരക്ഷണമല്ലേ ലക്ഷ്യം വയ്ക്കുന്നത് ?
    മതങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല, മതവികാരം വൃണപ്പെടുത്താന്‍ പാടില്ല, തുടങ്ങിയ ജനാധിപത്യവിരുദ്ധത തുറന്നു കാട്ടപ്പെടേണ്ടതുണ്ട്..

    ReplyDelete
  13. മത വികാരത്തെയെന്നല്ല ഒരുതരത്തിലും ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താതെ വസ്തുനിഷ്ടതയോടെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നതാണ്
    ജനാധിപത്യപരമായ സംവാദങ്ങളുടെ രീതി എന്ന് ഞാന്‍ കരുതുന്നു.
    Thanks for your comment.

    ReplyDelete
  14. ഈ ബ്ലോഗിനെത്തുടര്‍ന്നു ധാരാളം
    hate കമന്റുകള്‍ കിട്ടുന്നുവെങ്കിലും അവ
    പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ലെന്ന്
    അറിയിക്കട്ടെ. വിമര്‍ശിക്കുന്നവര്‍
    ഭാഷയില്‍ വെറുപ്പ്‌ കലര്‍ത്താതെ
    കാര്യങ്ങള്‍ പറയുകയാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം.
    ജനാധിപത്യത്തെക്കുരിച്ച്ചും ആശയവിനിമയത്തെക്കുരിച്ച്ചും
    ആരോഗ്യകരമായ ഇടതുപക്ഷ സമീപനം നിലനിന്നുകാനാന്‍ താല്‍പ്പര്യം.
    ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് പ്രമുഘാ സ്ലോവെന്യന്‍ Marxist ചിന്തകന്‍ ആയ Slavez Zizek ന്റെ what does it mean to be a revolutionary in the contemporary world
    എന്ന പ്രഭാഷണത്തിന്റെ യു ട്യൂബ് ലിങ്ക് ആണ്. നേരത്തെ ഇതേ ബ്ലോഗ്‌ല പോസ്റ്റ്‌ ഇട്ടിരുന്നുവെങ്കിലും വീണ്ടും
    കൊടുക്കുന്നു.(2009 May )
    http://www.youtube.com/watch?v=_GD69Cc20rw

    ReplyDelete

Search This Blog

Labels

  • 08
  • 08
  • 08

Blog Archive