Popular Posts

Indiae

Indiae: India's search engine

Tuesday, August 18, 2015

Kavita Krishnan on JNUSU's Public Meeting "Ugly Reality of Caste, Gender...Posted by Venu K.M

Wednesday, July 22, 2015

ഭൂരിപക്ഷം, ന്യൂനപക്ഷം, വര്ഗീയത - ഒരു ഇടതു ഭാവന

Posted by Venu K.M

വിവാഹിതരുടെ പ്രത്യുല്പ്പാദനപരമായ അവകാശം ഇന്ത്യയില്‍ നിയമം കൊണ്ട് നിയന്ത്രിതമല്ല. അത് നിയന്ത്രിക്കുന്നത് അഭിലഷണീയമല്ല എന്ന് മാത്രമല്ലാ ഗുരുതരമായ പൌരാവകാശലംഘനം ആകും എന്നും വിചാരിക്കുന്നു. ഭരണകൂട ത്തിന്റെ ഭാഗത്ത് നിന്നുള്ള നിര്ബന്ധിത സന്താന നിയന്ത്രണത്തിനു താത്ത്വികമായെങ്കിലും നീതീകരണം ഉണ്ടാകുന്നത് ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ മാത്രമാണ്.(വ്യക്തിപരമായി അതിനോടും യോജിക്കാന്‍ കഴിയുന്നില്ലെങ്കിലും)
ഇന്ഡോനേഷ്യ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം മുസ്ലീങ്ങള്‍ ഉള്ള രാജ്യമായ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ , മതേതരത്വ ഭരണഘടനയും നിയമങ്ങളും വോട്ടവകാശവും എല്ലാം ഉണ്ടായിട്ടും വര്ഷങ്ങളായി സാമൂഹ്യ വിവേചനത്തിന്റെയും പിന്നോക്കാവസ്ഥയുടെയും ഭരണകൂട അവഗണയുടെയും ദോഷഫലങ്ങള്‍ അനുഭവിച്ചു വരികയാണ് മുസ്ലിങ്ങള്‍ . സച്ചാര്‍ കമ്മിറ്റിയുടെ സമഗ്രമായ പഠന റിപ്പോര്ട്ടിലൂടെ ഔദ്യോഗികമായിത്തന്നെ ഇത് അംഗീകരിക്കപ്പെട്ട് രണ്ടു ദശകങ്ങള്‍ ആയി. ഒരു ന്യൂനപക്ഷ മത വിഭാഗം എന്ന നിലയില്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൊതുവായ സാമൂഹ്യ - സാമ്പത്തിക പദവി പട്ടികജാതിക്കാരുടേതിനേക്കാളും നാമമാത്രമായി ഭേദപ്പെട്ടതാണെന്ന് ഇതിനകം എല്ലാവരും മറന്നുപോയ സച്ചാര്‍ റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ മതപരമായി തിരിച്ചുള്ള കണക്കുനോക്കിയാല്‍ , ഇപ്പോള്‍ 25% മുസ്ലിങ്ങള്‍ ഉണ്ടെന്നു കരുതാം . യഥാക്രമം 55 %, 20% ഹിന്ദുവും ക്രിസ്ത്യനും ആയ കുടുംബങ്ങള്‍ അടുത്ത 25 വര്ഷം സന്താനങ്ങള്‍ ഒന്നോ രണ്ടോ മതിയെന്ന് വെയ്ക്കുന്നുവെന്നും , ഇതേ കാലയളവില്‍ മുസ്ലിം ദമ്പതിമാര്‍ക്ക്‌ ശരാശരി നാല് സന്താനങ്ങള്‍ വീതം ഉണ്ടാവുന്നുവെന്നും വെയ്ക്കുക . ( ആര്‍ എന്ത് പ്രചാരണം നടത്തിയാലും നമ്മുടെ നാട്ടില്‍ മക്കളെ വളര്ത്താനുള്ള ഉത്തരവാദിത്വം സ്റ്റേറ്റ് ഏറ്റെടുത്തിട്ടില്ലെന്നും അത് മാതാപിതാക്കള്‍ക്കാണെന്നും നമുക്കറിയാമല്ലോ !).
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍, മുസ്ലിങ്ങളുടെ ജനസംഖ്യാവിഹിതം ഇപ്പോഴത്തെ 25% ത്തില്‍ നിന്ന് മേലോട്ടും, ഹിന്ദുക്കളുടേതും ക്രൈസ്തവരുടേതും നിലവിലുള്ളതില്‍ നിന്ന് താഴോട്ടും ഉള്ള അക്കങ്ങളിലേക്ക് മാറും.
പക്ഷെ,അത് കൊണ്ട് ആര്ക്കാണ്,എന്താണ് പ്രശ്നം ?
മതേതര ഇന്ത്യയില്‍ മറ്റുസമുദായങ്ങള്ക്ക് അതുകൊണ്ട് എന്താണ് പ്രശ്നം ?
പക്ഷെ,കഥയില്‍ ചോദ്യമില്ല.സാമുദായികമായ വിദ്വേഷ പ്രചാരണങ്ങള്‍ക്കും 'ലവ് ജിഹാദ്' പോലെയുള്ള കിംവദന്തികള്‍ക്കും അവസാനമില്ല എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.
മുസ്ലീങ്ങള്‍ ക്രമേണ രാജ്യത്ത് ഭൂരിപക്ഷമാവുമെന്നും, അങ്ങനെയായാല്‍ ഇതര സമുദായങ്ങള്ക്ക് ഭീഷണിയാകും എന്നും ഉള്ള പ്രചാരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .സന്താന നിയന്ത്രണത്തിലൂടെ രാജ്യാഭിവൃദ്ധിയും പുരോഗതിയും എന്ന"നൂതന"മായ ആശയം അഞ്ചോ ആറോ പതിറ്റാണ്ടുകള്‍ മുന്‍പ് പ്രചരിപ്പിക്കപ്പെട്ടത് മുതല്‍ അത് പില്ക്കാലത്ത് രാജ്യത്തോടുള്ള കൂറ് പരീക്ഷിക്കുന്ന ഒരു ഉരകല്ല് കൂടിയായി.കുട്ടികള്‍ രണ്ടോ മൂന്നോ മതി എന്ന സര്ക്കാര്‍ നിര്ദ്ദേശം സമ്പൂര്‍ണ്ണ സാക്ഷര കൈവരിച്ച 'മാതൃകാ കേരള'ത്തില്‍ സ്വമേധയാ അംഗീകരിച്ചു നടപ്പാക്കിയ അഭ്യസ്തവിദ്യരില്‍ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും തമ്മില്‍ വലിയ അന്തരമൊന്നും ഇല്ലെന്നതാണ് സത്യം. എന്നാല്‍ സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയതുപോലുള്ള വിദ്യാഭ്യാസപരമായും സാമൂഹ്യവുമായ അവശതകള്‍ നിമിത്തം ഇടത്തരം മധ്യവര്‍ഗ്ഗത്തിന് പുറത്ത് നില്ക്കുന്ന താരതമ്യേന ദരിദ്രരായ കുടുംബങ്ങളെസ്സംബന്ധിച്ചേടത്തോളം, സന്താനങ്ങളുടെ എണ്ണം കുറച്ചുള്ള സാമ്പത്തിക ഉയര്ച്ചയുടെ ഭാവന ഏകദേശം അന്യമായിരുന്നു. കൂടുതല്‍ മക്കള്‍ എന്നാല്‍ കൂടുതല്‍ പേര്‍ ആഹാരം സമ്പാദിക്കാന്‍ ഇറങ്ങുന്നതിലൂടെ കൂടുതല്‍ സുരക്ഷിതത്വം എന്ന് ഓരങ്ങളിലെയ്ക്കും പുറം പോക്കുകളിലേയ്ക്കും ആട്ടിയോടിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങള്‍ ജാതിമത ഭേദമെന്യേ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല .
ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികളുടെ ആശീര്‍വ്വാദത്തിലും , മുതലാളിത്ത പരീക്ഷണശാലകള്‍ നാസി ജര്മ്മനിയിലും ഫാസിസ്റ്റ് ഇറ്റലിയിലും രൂപപ്പെടുത്തിയ സ്വത്വ രാഷ്ട്രീയത്തിന്റെ 'ദേശി' മാതൃക സ്വീകരിച്ചും ആണ് 1920 കളില്‍ ആര്‍ എസ്‌ എസ് ഇന്ത്യയില്‍ ജന്മം എടുക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഏതാണ്ട് അതേ കാലഘട്ടത്തിലാണ് രൂപമെടുത്തത് .
ഈ വസ്തുതകള്‍ വെച്ച് പരിശോധിക്കുമ്പോള്‍, സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ആഗോള അജണ്ട അടുത്ത കാലത്ത് ഹിന്ദുത്വ ശക്തികള്‍ ഒട്ടു സ്വാഭാവികമായി ഏറ്റെടുത്തപ്പോള്‍ ജനപക്ഷം മറന്ന 'ഇടതു പക്ഷം' വോട്ടിന് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അതേ ആശയം വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിക്കുന്ന, അധപ്പതിച്ച നിലയില്‍ ആണ് എന്ന് തോന്നുന്നു.

Monday, July 13, 2015

Thursday, June 4, 2015

IIT Ban - APSC Ramesh InterviewPosted by Venu K.M

Saturday, May 2, 2015

Saturday, February 28, 2015

There was an error in this gadget

Search This Blog

Loading...

  • 08
  • 08
  • 08
There was an error in this gadget

Blog Archive

About Me

My Photo

always want to defend peace, justice, peoples' right to love each other and live with dignity,struggles against parochial visions and hatred;instinctively a defender of socialist and democratic values  

There was an error in this gadget

PDF Man