ഇറാക്കില്‍ അമേരിക്ക എന്ത് നേടി എന്ന് ചോദിക്കുന്നവര്‍ സാമ്രാജ്യത്വ
യുദ്ധം ഇറാക്കി ജനതയ്ക്കും അമേരിക്കയിലെ സാധാരണക്കാര്‍ക്കും എത്ര നഷ്ടം
വരുത്ത്തിവച്ച്ചു എന്ന് ചോദിച്ചിരുന്നുവെങ്കില്‍!
യുദ്ധം ഇറാക്കി ജനതയ്ക്കും അമേരിക്കയിലെ സാധാരണക്കാര്‍ക്കും എത്ര നഷ്ടം
വരുത്ത്തിവച്ച്ചു എന്ന് ചോദിച്ചിരുന്നുവെങ്കില്‍!
ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന എഡിറ്റോറിയല്‍ കാണുക.
'ഇറാക് യുധ്ധം കൊണ്ട് അമേരിക്ക എന്തു നേടി?' എന്നാണു ശീർഷകം.
അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിനുള്ള നീക്കങ്ങളെ ശക്തിയായ ഭാഷയിൽ
അപലപിക്കുകയും തുറന്നുകാട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന പത്രം ഇറാക്കി ജനതയ്ക്കു
ഉണ്ടായ നഷ്ടങ്ങൾ വിവരിക്കുമ്പൊൾ ചെറുതല്ലാത്ത തെറ്റുകള്‍ വരുത്തുകയാണൊ? ഉദാഹരണത്തിനു 2003 നും 2007 നും ഇടയിൽ, കുറഞ്ഞത് 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്കു കുഞ്ഞുങ്ങള്‍ അടക്കം ഉള്ള ഇറാക്കി സിവിലിയന്മാർ അധിനിവേശത്തെ തുടര്‍ന്നും അവശ്യ ഔഷധങ്ങൾ അടക്കം ഉള്ള വസ്തുക്കള്‍ കിട്ടാതാക്കിയ സാമ്പത്തിക
ഉപരോധത്തെ തുടര്‍ന്നും കൊല്ലപ്പെട്ടതായി ബ്രിട്ടനിലെ ലോകപ്രശസ്ത മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റ് റിപ്പൊർട്ടു ചെയ്തിരുന്നു. എന്നിട്ടും ദേശാഭിമാനി യുടെ
കണക്കിൽ, ഇറാക്കിലെ ആൾനാശം വെറും ഒരു ലക്ഷം! ഒരു ലക്ഷം നിരപരാധികൾ
കശാപ്പുചെയ്യപ്പെടുക എന്നതു തീര്‍ച്ചയായും ചെറിയ സംഭവം അല്ല. പക്ഷെ, വസ്തുതകൾ
അവതരിപ്പിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങൾ പാലിക്കുന്ന അനവധാനതയും, മൂന്നാം ലോകജനതയുടെ ജീവൻ താരതമ്യേന വില കുറഞ്ഞതാക്കുന്ന ഒരു രീതിയും ഒട്ടും ആശാസ്യം അല്ല. അറിഞ്ഞും അറിയാതെയും എല്ലാ മുഖ്യധാരാ പത്രങ്ങളും ഈ രീതി പിന്തുടരുന്നു എന്നത് ഖേദകരം ആണ്; മാത്രമല്ല, സാമ്രാജ്യത്ത്വ യുധ്ധങ്ങളുമായി ബന്ധപ്പെട്ടു ലോകജനത ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളെ അത് ഒട്ടൊക്കെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നു.
ഇറാക്കി സിവിലിയന്മാരുടെ ജീവാപായങ്ങള്‍ വംശഹത്യയുടെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം.
അതുകൊണ്ട് അധിനിവേശ അമേരിക്കന്‍ സൈന്യത്തിന്റെ പക്ഷത്തുണ്ടായ ജീവാപായങ്ങള്‍ കണക്കിലെടുക്കെന്ടെന്നല്ല. അമേരിക്കൻ പക്ഷത്തുള്ള അധിനിവെശ സൈന്യത്തിന്റെ നഷ്ട്ടക്കണക്കുമായി താരതമ്യം തന്നെ അസാധ്യം ആണു. പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ എപ്പോഴും പ്രാധാന്യം കൊടുക്കുന്നത് അധിനിവേശപക്ഷത്തിന്റെ ബോഡികൌണ്ട് കിറുകൃത്യം ആക്കാന്‍ ആണ്.( സൈനിക ലാക്കോടെയുള്ള പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ചു കൂടുതല്‍ ആളുകളെ യുധ്ധത്ത്തിനു എതിരായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുക എന്ന സദുദ്ദേശം undaakaam എന്നത് മറക്കുന്നില്ല)
ഇറാക്കില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ പോലും അധികവും അമേരിക്കൻ സമൂഹത്തിന്റെ താഴെത്തട്ടുകളിൽനിന്നു റിക്രൂട്ടു ചെയ്യപ്പെടുന്നവർ ആണു എന്നതും പ്രസക്തമായ കാര്യം ആണ് .

No comments:
Post a Comment