Posted by Venu K.M
My criticism here ,originally published as face book status
##"പോകെപ്പോകെ, സമരത്തിനുമുമ്പേത്തന്നെ, ചുംബനം
എന്നതില്‍നിന്ന് രതിയെ എടുത്തുമാറ്റി സമരത്തിനെ കൂടുതല്‍
സ്വീകാര്യമാക്കാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധിക്കുക. അതൊരു പൊളിറ്റിക്കല്‍
കോംപ്രമൈസ് ആണ്, രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സമരങ്ങളില്‍ നിരന്തരമായി
നടത്തിവരുന്ന, കൃത്യമായിപ്പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന
തരത്തിലുള്ളത്)"##
ഈ ആരോപണം അല്ലെങ്കിൽ വിമര്ശനം ഒറ്റ നോട്ടത്തിൽ കഴമ്പുള്ളതായി തോന്നും എന്നതിൽ സംശയം ഇല്ല.
എന്നാൽ, രണ്ടാമത് ഒന്ന് ആലോചിച്ചാൽ,സ്നേഹത്തിന്റെ
സാർവ്വത്രികമായ പ്രകടിത ഭാവങ്ങളിൽ നിന്ന് 'രതി' യെ അടർത്തി
മാറ്റുന്നതും സംരക്ഷിത പദവിയോടെ സവിശേഷമായ ഇടത്തിൽ പ്രതിഷ്ടിക്കലും അല്ലേ
കൂടുതൽ വിമർശനീയം?
മനുഷ്യ വംശത്തിന്റെ പുനരുൽപ്പാദനത്തിന്റെയും
സ്വകാര്യ സ്വത്തുടമസ്ഥതയുടെയും പ്രത്യേക താൽപ്പര്യങ്ങളെ മുൻ നിർത്തി
സ്ത്രീയുടെ ലൈംഗികത, അധ്വാന പരത, പ്രത്യുൽപ്പാദനപരത ഇവയെ പുരുഷന്റെ
വരുതിയിൽ നിർത്താൻ മുതലാളിത്ത പൂർവ്വ വർഗ്ഗ സമൂഹങ്ങളിൽ എന്നതുപോലെ
മുതലാളിത്തത്തിലും ആണ്‍കോയ്മ ശക്തമായ ഒരു പ്രത്യയ ശാസ്ത്ര ഉപാധിയായി
വർത്തിക്കുന്നു എന്നതല്ലേ ശ്രദ്ധേയമായ കാര്യം? ഇങ്ങനെ നോക്കുമ്പോൾ
'രതി'യെ കേവലമായി നിയന്ത്രിക്കുന്നതിനു അപ്പുറം ഹിമ്സാത്മകതയ്ക്കെതിരെ
നിലകൊള്ളുന്ന സൌഹൃദങ്ങളും സാഹോദര്യവും ഉൾപ്പെടെ എല്ലാ സ്നേഹ ബന്ധങ്ങളെയും
പരിമിതപ്പെടുത്താൻ മോറൽ പോലീസ് എന്ന സ്ഥാപനത്തിന് താല്പ്പര്യമുണ്ട് എന്ന്
കാണാം.
##"ലേറ്റ്
ക്യാപ്പിറ്റലിസത്തിന്റെ മാര്‍ക്കറ്റ് എക്സ്പാന്‍ഷനുവേണ്ടി അത് പ്രൊപോസ്
ചെയ്യുന്ന മൊറാലിറ്റിയാണ് തങ്ങള്‍ അഡാപ്റ്റ് ചെയ്യുന്നതെന്ന് -
അതിലെന്തെങ്കിലും തകരാറുണ്ടെന്നല്ല- അതൊരു പൊളിറ്റിക്കല്‍
പ്രൊപോസിഷനാണെന്ന്, സ്വതന്ത്രമെന്ന് തങ്ങള്‍ കരുതുന്ന ലൈംഗികതക്കോ
വ്യക്തിസ്വാതന്ത്ര്യത്തിനോ കിട്ടുന്ന (അപ്പര്‍) ക്ലാസ് സ്വീകാര്യത അത്
നിലവിലുള്ള മൂലധനതാല്പര്യങ്ങളുമായി സിങ്ക് ചെയ്യുന്നതുകൊണ്ടാണെന്ന്
ഒളിപ്പിക്കപ്പെടുകയോ മനസ്സിലാക്കാതെ പോകുകയോ ചെയ്യുന്നു."##
ഈ
കാഴ്ചപ്പാടിൽ പ്രത്യക്ഷമായിത്തന്നെ ഒരു യാന്ത്രികത ഉണ്ട്. വ്യക്തികൾ ഏത്
വർഗ്ഗത്തിൽ പ്പെട്ടവർ ആയാലും സാർവ്വലൌകികമായ പൌരാവകാശങ്ങൾക്കും മൌലിക മായ
വ്യക്തിസ്വാതന്ത്ര്യങ്ങൾക്കും അർഹതയുള്ളവർ ആണ് . ഇതിൽ നിന്ന് അവരെ തടയാൻ
ശ്രമിക്കുന്നത് മറ്റാരും അല്ല; ഭരണ വർഗ്ഗ സദാചാരമോ , ഭരണകൂട ബലപ്രയോഗമോ,
രണ്ടും ചേർന്നതോ ആയ ശക്തികൾ ആണ്. അപ്പോൾ മോറൽ പോലീസിംഗ് നു എതിരെ മധ്യവർഗ്ഗ
ക്കാരോ ഇടത്തരക്കാരോ നയിക്കുന്ന പ്രത്യക്ഷ സമരങ്ങൾ ലൈഗികതയുടെ
കമ്പോളവല്ക്കരണത്തെ പരോക്ഷമായി സഹായിക്കും എന്നതുകൊണ്ട് മാത്രം അവ
പുരോഗമനപരം അല്ലാതാവുമെന്ന ആശങ്ക മോറലിസത്തിൽ നിന്ന് മാത്രം ഉണ്ടാവുന്നതാണ്
.
കലയും, സാഹിത്യവും, സിനിമയും ശാസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യ
ശുശ്രൂഷയും പരിസ്ഥിതിയും കുടുംബവും ഉൾപ്പെട്ട മാനുഷിക വ്യവഹാരങ്ങളെ യാകെ
മുതലാളിത്തം കമ്പോളവൽക്കരിക്കുന്നു എന്നത് ഒരു പുതിയ കാര്യമല്ല; അപ്പോൾ
ലൈംഗികതയുടെ കമ്പോളവല്ക്കരണത്തെ തടയാൻ വ്യക്തികളുടെ നിയമപരമായ
സ്വാതന്ത്ര്യം ഇനിയും പരിമിതപ്പെടുത്തണം എന്ന് വാദിക്കുന്നവരെ
പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആ സ്വാതന്ത്ര്യങ്ങളിൽ അടങ്ങിയ ബൂർഷ്വാ
കുടുംബ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന അംശങ്ങളെ ഉയർത്തിക്കാട്ടുകയാണ്
പുരോഗമന ശക്തികൾ ചെയ്യുക.

Candy Halter · 236 weeks ago
Candie Buth · 236 weeks ago
zainsaeed · 205 weeks ago
zainsaeed · 196 weeks ago
caracktop · 190 weeks ago
maharpc · 141 weeks ago