Posted by
Venu K.M
Excerpts from an interesting book review by V P Rajeena
http://www.doolnews.com/vp-rajeena-writes-on-islam-and-women-emanciaption-on-the-basis-of-fatima-mernissi-674.html/3

പരിഭാഷയുടെ രണ്ടാം പതിപ്പ് ഇറങ്ങിയിട്ടും ഈ പുസ്തകത്തെ കുറിച്ച് മലയാളത്തില്‍ എവിടെയും ഒരു തുണ്ട് പോലും വായിച്ചതായി ഓര്‍മയിലില്ല. ഇസ്‌ലാമിന്റെ ‘മറുവായന’ നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് ‘പുറത്തേക്ക് ‘ അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
Excerpts from an interesting book review by V P Rajeena
http://www.doolnews.com/vp-rajeena-writes-on-islam-and-women-emanciaption-on-the-basis-of-fatima-mernissi-674.html/3
എന്തുകൊണ്ട് മെര്‍നീസി വായിക്കപ്പെട്ടില്ല?
”എന്റെ അയല്‍വാസികളുടെ സ്ത്രീവിരുദ്ധതയെ എന്റെ മനസ്സില്‍ വെളിവാക്കിയതിലുപരിയായി, ആ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനായി ഞാന്‍ പിന്തുടരേണ്ട പാതയേതെന്നുകൂടി കാട്ടിത്തരാന്‍ ആ സംഭവം ഉപകരിച്ചു. സാധാരണക്കാര്‍ക്ക് ഉപരിപ്ലവമായി മാത്രം പരിചയമുള്ള മതഗ്രന്ഥങ്ങള്‍, മുല്ലമാര്‍, ഇമാമുമാര്‍ തുടങ്ങിയവര്‍ മാത്രം ആഴത്തില്‍ പരിചയിക്കുന്ന വിഷയം പഠിക്കുക എന്നതായിരുന്നു ആ വഴി.”മെര്‍നീസി തുടരുന്നു.
പുസ്തകത്തിന്റെ ആഖ്യാനത്തിന് അവര്‍ തെരഞ്ഞെടുത്ത രീതി പ്രശംസനീയമാണ്. ഇസ്‌ലാമിക ലോകത്തെ, നിലവില്‍ ആഘോഷിക്കപ്പെടുന്ന, സ്ത്രീ വിരുദ്ധമായ ഹദീസുകളെ അവര്‍ അതിന്റെ സ്വഭാവം കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ കണ്ണടച്ച് നിഷേധിക്കുകയായിരുന്നില്ല. മറിച്ച് പ്രവാചകനില്‍ പരമ്പര ചേര്‍ത്ത് പറയപ്പെടുന്ന സ്ത്രീവിരുദ്ധതയുടെ ഉല്‍ഭവത്തിലേക്ക് സൂക്ഷമമായ അന്വേഷണത്തെ നയിക്കുകയായിരുന്നു.
അതിനവര്‍ കൂട്ടുപിടിച്ചതാവട്ടെ ഇതേ ‘പണ്ഡിത’വൃത്തങ്ങള്‍ എക്കാലത്തും തലപൂഴ്ത്തിയിരുന്ന വിജ്ഞാന ശേഖരങ്ങളും. അതുകൊണ്ട് തന്നെ കേവലവും സാങ്കേതികവുമായ വാദങ്ങള്‍ക്കപ്പുറത്ത് പ്രമാണികതയുടെ തന്നെ അടിത്തറയില്‍ ഊന്നിയ വിജ്ഞാനത്തെ കൂട്ടുപിടിച്ച് മെര്‍നീസി നടത്തുന്ന ഈ എഴുത്ത്, ഇക്കാലംവരേക്കും ഇസ്‌ലാമിനെ സ്വന്തം ‘മത’മാക്കി കാല്‍വട്ടത്തില്‍ ഒതുക്കി ആഘോഷിച്ച, ആഘോഷിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം പുരുഷമേല്‍ക്കോയ്മകള്‍ക്ക് പ്രതിരോധം ചമയ്ക്കാനാവാത്തവിധം അത്യന്തം ‘അപകടകാരി’ ആണ്.
ഇസ്‌ലാമിന്റെ ‘മറുവായന’ നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് ‘പുറത്തേക്ക് ‘ അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
പരിഭാഷയുടെ രണ്ടാം പതിപ്പ് ഇറങ്ങിയിട്ടും ഈ പുസ്തകത്തെ കുറിച്ച് മലയാളത്തില്‍ എവിടെയും ഒരു തുണ്ട് പോലും വായിച്ചതായി ഓര്‍മയിലില്ല. ഇസ്‌ലാമിന്റെ ‘മറുവായന’ നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് ‘പുറത്തേക്ക് ‘ അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
ഇസ്‌ലാമിന്റെ പ്രാരംഭകാലമായ ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടിലേക്ക് നീളുന്ന ചരിത്രത്തെക്കുറിച്ചും ലോകത്ത് അതുണ്ടാക്കിയ ചിന്താ വിപ്ലവത്തെക്കുറിച്ചും മെര്‍നീസി അവതരിപ്പിക്കുന്ന സ്ത്രീപക്ഷ കാഴ്ചപ്പാട് മലയാളവായനക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യമെന്ന് വിവര്‍ത്തകന്‍ കെ.എം വേണുഗോപാല്‍ പറയുന്നുണ്ട്.
മൂന്നാംലോക രാജ്യമായ മൊറോക്കോവിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ഇസ്‌ലാമിക സ്ത്രീപക്ഷ ചിന്തയാണ് ‘ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്’. ഇസ്‌ലാമിനകത്തും പുറത്തും ഇന്നും പരിഹൃതമാവാതെ കിടക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രശ്‌നങ്ങള്‍, കേവലം പാശ്ചാത്യ/പൗരസ്ത്യ വാര്‍പ് മാതൃകകള്‍ യാന്ത്രികമായി പിന്തുടര്‍ന്നുകൊണ്ട് സമഗ്രതയോടെ മനസിലാക്കാനാവില്ല. ബൗദ്ധികമായ എല്ലാ ന്യായീകരണ പ്രവണതകളെയും മറികടക്കുന്ന യഥാര്‍ഥ ആധുനികതയുടെ ഒരു വക്താവിനെയാണ് ഈ പുസ്തകത്തില്‍ നാം കണ്ടുമുട്ടുന്നതെന്നും വേണുഗോപാല്‍ ആമുഖത്തില്‍ പറയുന്നു."
Candy Halter · 241 weeks ago
Candie Buth · 241 weeks ago
zainsaeed · 210 weeks ago
zainsaeed · 200 weeks ago
caracktop · 194 weeks ago
maharpc · 145 weeks ago