Posted by
Venu K.M
The following text is a compilation of a few status messages posted recently in fb by me:
The following text is a compilation of a few status messages posted recently in fb by me:
മലയാളം
വാരിക യുടെ പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ പ്രഭാ വര്‍മ്മയുടെ കവിത
പ്രസിധീകരിക്കേണ്ടെന്ന് വെച്ചത് സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍,
‘ജനാധിപത്യം’ സംബന്ധിച്ച വ്യാജ ചര്‍ച്ചകള്‍:
ഇത് വ്യാജമായ ഒരു വ്യവഹാരം
ആകുന്നു..ഒരു പത്രാധിപര്‍ തന്റെ പ്രസിധീകരനത്ത്തിലൂടെ വെളിച്ചം കാണേണ്ടതും
വെളിച്ചം കാണേണ്ടതില്ലാത്ത്തതും ഏത് എന്ന് തീരുമാനിക്കുന്ന സാധാരണ
തരത്തില്‍ ഉള്ള ഒരു അധികാരവിനിയോഗം മാത്രമാണ് ഇത്; ഒരു വിശദീകരണവും
നല്‍കാതെയും അദ്ദേഹത്തിന് ഇത് ചെയ്യാം. ഇവിടെ നല്‍കിയിരിക്കുന്ന വിശദീകരണം,
അത് സംബന്ധിച്ച് ഒരു പൊതു ചര്‍ച്ച നടക്കുന്നതിനെപ്പോലും പ്രസ്തുത
പത്രാധിപര്‍ സ്വാഗതം ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതില്‍ കൂടുതലോ
കുറവോ ആയി ഇതില്‍ ഒന്നും ഇല്ല എന്ന് കരുതുന്നു.
“തര്‍ക്ക മന്ദിരം
തകര്‍ക്കപ്പെട്ടു” എന്ന തലവാചകത്തില്‍ വന്ന ഏജന്‍സി വാര്‍ത്ത ജൂനിയര്‍
ന്യൂസ് എഡിറ്റര്‍ അതേ പടി പകര്‍ത്തി വെച്ച ഒരു തലക്കെട്ട്, തന്റെ
ദുര്‍ബ്ബലമായ വിറയ്ക്കുന്ന കൈകളില്‍ പേന ഏന്തി “ബാബറി മസ്ജിദ്
തകര്‍ത്തു”എന്നാക്കി തിരുത്തിയ ചുള്ളിയാറ്റ് എന്ന അനുഭവ സമ്പന്നനും സൂക്ഷ്മ
ദൃക്കും ആയ പത്രാധിപന്റെ സര്‍ഗ്ഗാത്മകതയുടെ ഉന്മത്തമായ ഏതാനും നിമിഷങ്ങള്‍
ആണ് എന്‍ എസ് മാധവന്റെ ‘തിരുത്ത്’ എന്ന കഥയില്‍ മറ്റെന്തിനെക്കാളും
മികവാര്‍ന്ന് നില്‍ക്കുന്നത്.
ഒരു വിഷയത്തില്‍ കുറേക്കൂടി സൂക്ഷ്മമായ
ഒരു തലത്തില്‍ സംവേദന ക്ഷമത പുലര്‍ത്താന്‍ പ്രേരകമായ ഒരു ഇംപാക്റ്റ് ,
പത്രാധിപന്‍ എന്ന നിലയില്‍ ഒരാള്‍ ഒരു സൃഷ്ടിയെ സ്വീകരിക്കുന്നതിലൂടെയോ
തിരസ്കരിക്കുന്നതിലൂടെയോ ചിലപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. നമ്മളില്‍ പലരും
സ്വാഭാവികമെന്ന മട്ടില്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ജനാധിപത്യ- പത്ര
ധര്‍മ്മ പരിപാലന യുക്തികള്‍ക്ക് അപ്പുറത്ത് ആണ് ആ ഇംപാക്റ്റ്.
ഇവിടെ
പത്രാധിപന്‍, വാര്‍ത്താ എഡിറ്റര്‍ , സാഹിത്യകാരന്‍ , രാഷ്ട്രീയക്കാരന്‍ ,
വായനക്കാരന്‍ എന്നിവര്‍ പരസ്പരം സ്വാധീനിക്കപ്പെടുകയും തിരുത്തപ്പെടുകയും
ചെയ്യുന്ന ഒരവസ്ഥയില്‍ മാത്രമേ ജനാധിപത്യത്തിന് മുന്നോട്ടു പോകാന്‍
എന്തെങ്കിലും മാര്‍ഗ്ഗം ഉള്ളൂ!..
പ്രണയ കാവ്യം പ്രസിദ്ധീകരിക്കുന്നത്
കവിക്ക് പ്രധാനം എന്നതില്‍ അല്ല തര്‍ക്കം. മറ്റൊരിടത്ത് നടത്തിയതെങ്കിലും,
കവിയുടെ വിചിത്രവും കൃത്രിമത്വം നിറഞ്ഞതുമായ രാഷ്ട്രീയ എഴുത്തിനോട്
സമരസപ്പെടാന്‍ പറ്റാഞ്ഞതിനാല്‍ സ്വന്തം പത്രാധിപത്യത്തില്‍ ഇനിമേല്‍
അയാളുടെ കവിത വെളിച്ചം കാണേണ്ട എന്ന് തീരുമാനിച്ച അധികാര വിനിയോഗം ആണ്
വിഷയം. ഇത് വിശദീകരിച്ചു കൊണ്ട് പൊതു സമൂഹത്തില്‍ ചില സുപ്രധാനമായ
ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ആണ് പത്രാധിപര്‍ തുനിഞ്ഞത്! .
[എല്ലാവരും ചേര്‍ന്ന് എന്നെ തകര്‍ക്കാന്‍ നോക്കുന്നു എന്ന ഒറ്റ ചിന്തയില്‍
ഒരു വ്യക്തിയുടെ മനസ്സും പ്രവൃത്തികളും വ്യാപരിക്കുന്നതാണ് പാരനോയിയാ എന്ന
ഒരു തരം സ്കിസോഫ്രേനിയ രോഗത്തിന്റെ പ്രധാന ലക്ഷണം. തന്റെ ഉള്ളിന്റെ
ഉള്ളില്‍ അനുദിനം കുറഞ്ഞു വരുന്ന സ്വയം മതിപ്പിനെ മറച്ചു വെക്കാന്‍,
മറ്റുള്ളവരുടെ മേല്‍ കൂടുതല്‍ കൂടുതല്‍ കുറ്റാരോപണങ്ങള്‍ നടത്താന്‍ ഈ
രോഗത്തിനു അടിപ്പെട്ട ആള്‍ തുനിയുന്നു. ചുറ്റും ഉള്ള ലോകവുമായി
സ്വാഭാവികമായ എല്ലാ ആശയ വിനിമയങ്ങളും പടി പടിയായി ഉപേക്ഷിക്കുന്ന രോഗി,
താന്‍ സ്വയം യേശുക്രിസ്തുവോ നന്മയുടെ മറ്റേതെങ്കിലും സാര്‍വ്വത്രിക മാതൃകയോ
ആണെന്ന് ചിലപ്പോള്‍ പ്രഖ്യാപിക്കുന്നു. നിരവധി ഭ്രമ കല്‍പ്പനകളുടെ
തടവുകാരന്‍ ആയിത്തീരുന്ന പാരനോയിയാക്കിന് പലപ്പോഴും തന്റെ ചെവിയില്‍ ആരോ
മന്ത്രിച്ചു കൊണ്ടിരിക്കുന്നതായി തോന്നുകയും, അജ്ഞാത കേന്ദ്രങ്ങളില്‍
നിന്ന് ലഭിക്കുന്ന അത്തരം സന്ദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി
അയാള്‍ കാതോര്‍ത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ചുറ്റും ഉള്ള യഥാര്‍ത്ഥ
ലോകത്തിന്റെ സാന്നിധ്യം തീര്‍ത്തും നഷ്ടമായുകയും ചെയ്യുന്നു...
പാരനോയിയ വ്യക്തിക്കെന്ന പോലെ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ചെറുതോ വലുതോ ആയ ആള്‍ക്കൂട്ടങ്ങള്‍ക്കും സംഭവിക്കുമോ?]