Popular Posts

Powered By Blogger

Indiae

Indiae: India's search engine

Monday, November 14, 2011

Durga Ka Mithak aur Bahujan Sangharsh Ki Yatra



Posted by Venu K.M

Sunday, November 13, 2011

MNM NEWS സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു

MNM NEWS സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു

Posted by Venu K.M
എല്ലാ ജാതി മത വിഭാഗങ്ങളെയും മതേതരരെയും ഏറെക്കുറെ ഒരേ അളവില്‍ ഭരിക്കുന്ന ചില സദാചാര ബോധങ്ങള്‍ മുന്‍ കാലത്തെ വര്‍ണ്ണ നീതിയുടെയും ജാത്യാചാരങ്ങളുടെയും അത്രതന്നെ കര്‍ക്കശതയോടെയാണ് ഇന്ന് പ്രവര്‍ത്തന നിരതമായിരിക്കുന്നത്.
ലിംഗ വിവേചനത്തിന്റെ അടിത്തറയില്‍ ഉണ്ടാക്കിയ ക്ടുംബ സങ്കല്‍പ്പവും മുതലാളിത്ത യുഗത്തില്‍ ഉറപ്പിക്കപ്പെട്ട അതിന്റെ ബൂര്‍ഷ്വാ സദാചാര നിയമങ്ങളും, ഹിന്ദു ഇസ്ലാം ക്രിസ്ത്യന്‍ മത മൌലിക വാദികള്‍ മുതല്‍ മതേതരരും ഇടതു പക്ഷ കംമ്യൂനിസ്ടുകളും വരെ ഇന്ന് കൊണ്ടു നടക്കുമ്പോള്‍, പൌരാവകാശങ്ങളും ഭരണ ഘടനാനുസൃതമായ നീതിയും 'ഖാപ് പഞ്ചായത്തുകളെ' അനുസ്മരിപ്പിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ പിച്ചിചീന്തുകയാണ്.

' രാജ്യദ്രോഹത്തോളം എത്തുന്ന ഏറ്റവും വലിയ കുറ്റ കൃത്യം വര്‍ണ്ണ സങ്കരം ആണെന്ന് ഭഗവദ് ഗീത പറഞ്ഞു. ഒരു പക്ഷെ ബുദ്ധ മതം സ്വാധീനിച്ച ചില സ്ഥല കാല ഭൂമികകള്‍ ഒഴിചു നിര്‍ത്തിയാല്‍ പിന്നീട് നിരവധി നൂറ്റാണ്ടുകള്‍ കേരളീയ സാമൂഹ്യ ജീവിതത്തില്‍ ജാതിയും വര്‍ണ്ണവും അലംഘനീയമായ സാമൂഹ്യാചാരമായി. പില്‍ക്കാലങ്ങളില്‍ ഇസ്ലാമിലെയ്ക്കും ക്രിസ്തു മതത്തിലേയ്ക്കും നടന്ന കൂട്ട മത പരിവര്‍ത്തനം പോലും ജാതി ബോധത്തെ ഇല്ലാതാക്കാന്‍ ഉപകരിച്ചില്ല എന്ന്‍ മാത്രമല്ലാ, അതിനെ പുതിയ രൂപ ഭാവങ്ങളില്‍ പുനരവതരിക്കാന്‍ സഹായിക്കുക കൂടി ചെയ്തു. പഴയ ജാതി വര്‍ണ്ണ സങ്കല്പങ്ങള്‍ ഇന്ന് എത്തി നില്‍ക്കുന്നത് സ്ത്രീ പുരുഷ സൌഹൃദങ്ങളെ എല്ലാ വിധത്തിലും ഉപരോധിക്കുന്ന ഒരു പുതിയ തരം സദാചാര വ്യവഹാരത്തില്‍ ആണ്

Saturday, November 12, 2011

Search This Blog

Labels

  • 08
  • 08
  • 08

Blog Archive