Popular Posts

Indiae

Indiae: India's search engine

Sunday, June 3, 2012

എഴുത്തും വായനയും ആരുടേത് ?

Posted by Venu K.M

######
In a lighter vein, Ravi Varma posted a message few days ago, in a fb group
"ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്ക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ"..
'ഈ പാര്‍ട്ടി ഇഞ്ചിയാണ്; അതുകൊണ്ടാണ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ഇഞ്ചി കടിച്ച പോലെ നില്‍ക്കുന്നത്'!
#########

ഒരു ഇടതുപക്ഷ രാഷ്ട്രീയ നേതാവിന്റെ അത്യന്തം പൈശാചികമായ വധവുമായി ബന്ധപ്പെട്ട് ഇത് വരെയും അറസ്റ്റില്‍ ആയ പ്രതികളില്‍ 21 ഇല്‍ 18 പേരും സി പി ഐ (എം) ന്റെ സജീവ പ്രവര്‍ത്തകരും ഭാര വാഹികളും ആണ് എന്ന യാഥാര്‍ധ്യത്തെ എങ്ങിനെയാണ് കേവലം കമ്മ്യൂണിസ്റ്റു വിരുദ്ധ ഗൂഡാലോചനയും മാധ്യമ പ്രചാര വേലയായും കാണാന്‍ കഴിയുക ?

It is poor imagination that critics could be silenced by spreading hate against  the individuals concerned and dealing such persons with threats.
Possibly, most people who still have their hopes pinned around CPI(M) in spite of many bad things recently happening, don't appreciate this kind of
dirty imagination.


Yet, and yet..
We find that hate posters frequently do appear on compound walls of homes of people who might have a different point of view; these posters seem to be specifically designed to harass , if not intended to do physical harm!

We also find columns exclusively devoted to such hate talks.. Those diatribes have nothing but plain bitterness to convey..Like referring to one's personal choices like consuming or not consuming alcoholic beverages, visiting or not visiting close relatives, and so on..What right do these columnists have to pass moral judgments on people? Is this anything about defending Left politics ?
 ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ പ്രാദേശികം പേജിലെ കാണാപ്പുറം എന്ന പംക്തിയില്‍ ഇങ്ങനെ കണ്ടു: "എഴുത്തും വായനയും ഏകോപന സമിതി സാഹിത്യകാരന്മാര്‍ക്ക് തീറെഴുതിക്കൊടുത്തതല്ലെന്നു 'ജനം' പ്രഖ്യാപിക്കുമ്പോള്‍ എങ്ങിനെ സഹിക്കും ...സി പി ഐ (എം) നേതാക്കളുടെ മുഖം കാണുമ്പോള്‍ പേടിച്ചു വിറക്കുന്നതിനാല്‍ ഭാര്യവീട്ടില്‍ പോകുന്നത് പോലും നിര്‍ത്തിവെച്ച ത്യാഗിയാണ് ആയുസ്സിന്റെ പുസ്തകക്കാരന്‍.."

..പംക്തി ലേഖനം ഇങ്ങനെ തുടരുന്നു .."പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ എന്തെല്ലാം സഹിക്കണം .അപകടം പറ്റിയാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഫാസ്സിസ്ടുകള്‍ എത്തും .ഒന്ന് മിനുങ്ങി വരുമ്പോള്‍ ലോഹ്യം ചോദിക്കും മടുത്തു..കോടാമ്പക്കം പോയി പഴയ സിനിമാക്കളി തുടരുന്നതാണ് ഭേദം . "

 നോവലിസ്റ്റു  , കഥാകൃത്ത്‌ ,സിനിമാ നിരൂപകന്‍ , തിരക്കഥാ കൃത്ത് എന്നീ നിലകളിലും  സാംസ്കാരിക  രംഗത്ത് കേരളത്തിലെ ശ്രദ്ധേയനായ ഒരു വ്യക്തി എന്ന നിലയിലും അറിയപ്പെടുന്ന സി വി ബാലകൃഷ്ണന്‍ ജനിച്ചു വളര്‍ന്നത്‌ കണ്ണൂര്‍  ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള അന്നൂരില്‍ ആണ് . എഴുതിത്തുടങ്ങിയ കാലത്ത് ദേശാഭിമാനി ബാല ബാല സംഘത്തിലും പിന്നീട്  പുരോഗമന കലാ സാഹിത്യ സംഘത്തിലും അതിനും ശേഷം 'ഹ്യൂമനിസ്റ്റു' ഫോറത്തിലും  സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം . സി പി ഐ (എം) നോട് അനുഭാവം പുലര്‍ത്തുന്ന വേദികളില്‍ എന്ന പോലെ മറ്റു പാര്‍ട്ടികളുടെയും പാര്‍ടി ഇതരരുടെയും വേദികളിലും സ്വന്തം അഭിപ്രായങ്ങളും വീക്ഷണഗതികളും പങ്കു വെക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാട്ടാറില്ല എന്നതിനാല്‍ നാട്ടിലെ കലാ സാഹിത്യ സാംസ്കാരിക ചടങ്ങുകളില്‍ പൊതുവേ  എല്ലാവര്ക്കും സ്വീകാര്യം  ആയ ചുരുക്കം  പേരുകളില്‍ ഒന്നാണ് ബാല കൃഷ്ണന്റെത് .
 ടി പി ചന്ദ്രശേഖരന്‍ ന്റെ കൊലപാതകത്തെ അപലപിക്കാനും അദ്ദേഹത്തെ അനുസ്മരിക്കാനും തൃശൂരിലും പയ്യന്നൂരിലും അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ടു സാംസ്കാരിക കൂട്ടായ്മകളില്‍ ഒരു സാംസ്കാരിക വ്യക്തിത്വം എന്ന നിലയില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സി വി ബാലകൃഷ്ണന്‍ തന്റെ നിലപാട് വ്യക്തമാക്കി . പയ്യന്നൂര്റ് മീറ്റിംഗിന്റെ അടുത്ത ദിവസം ബാലകൃഷ്ണന്റെ വീട്ടിന്റെ പുറം മതിലില്‍ പതിയ്ക്കപ്പെട്ട പോസ്ടറില്‍ 'കമ്മ്യൂണിസ്റ്റു ഗ്രാമത്തില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌  പോലും കംമ്യൂനിസ്ടുകാരുടെ ഔദാര്യം' എന്നതുപോലുള്ള ഒരു വാചകം ആയിരുന്നു .  ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു വാഹനാപകടത്തില്‍ പെട്ട ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചതും രക്തം നല്കിയതും കമ്മ്യൂനിസ്ടുകാരായിരുന്നെന്നും ഇപ്പോള്‍ നടന്ന ടി പി ചന്ദ്ര ശേഖരന്‍ കൊലപാതകത്തില്‍  പ്രകടിപ്പിച്ച  അഭിപ്രായങ്ങള്‍ 'നന്ദിയില്ലായ്മയുടെ' ഉദാഹരണം ആണെന്നും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ആണെന്നും ഭീഷണി അല്ലെന്നും വരുത്താന്‍ ആണ്  ചില കോളം എഴുത്തുകാര്‍ ദേശാഭിമാനിയിലൂടെ ഇപ്പോള്‍ ശ്രമിക്കുന്നത് .
 പയ്യന്നൂരില്‍ നിന്നും ഏകദേശം 10   കിലോമീറ്റര്‍  അകലെ  കാസര്‍കോട് ജില്ലയില്പെട്ട കാലിക്കടവ്  എന്ന പ്രദേശത്ത് വീട് വച്ച് വര്‍ഷങ്ങളായി താമസിച്ച് വരികയാണ്  സി വി ബാല കൃഷ്ണന്‍.

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive

About Me

My photo

always want to defend peace, justice, peoples' right to love each other and live with dignity,struggles against parochial visions and hatred;instinctively a defender of socialist and democratic values