Popular Posts

Indiae

Indiae: India's search engine

Sunday, December 21, 2014

Is Bhagavad Gita a national scripture? Thiruma Speech against BJPPosted by Venu K.M

Monday, November 3, 2014

സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും- ദീപക് ശങ്കരനാരായണന്‍ എഴുതുന്നു

സദാചാരത്തിന്റെ രാഷ്ട്രീയവും ചുംബനത്തിന്റെ (അ)രാഷ്ട്രീയതയും- ദീപക് ശങ്കരനാരായണന്‍ എഴുതുന്നു

Posted by Venu K.M

My criticism here ,originally published as face book status
##"പോകെപ്പോകെ, സമരത്തിനുമുമ്പേത്തന്നെ, ചുംബനം
എന്നതില്‍നിന്ന് രതിയെ എടുത്തുമാറ്റി സമരത്തിനെ കൂടുതല്‍
സ്വീകാര്യമാക്കാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധിക്കുക. അതൊരു പൊളിറ്റിക്കല്‍
കോംപ്രമൈസ് ആണ്, രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സമരങ്ങളില്‍ നിരന്തരമായി
നടത്തിവരുന്ന, കൃത്യമായിപ്പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന
തരത്തിലുള്ളത്)"##

ഈ ആരോപണം അല്ലെങ്കിൽ വിമര്ശനം ഒറ്റ നോട്ടത്തിൽ കഴമ്പുള്ളതായി തോന്നും എന്നതിൽ സംശയം ഇല്ല.
എന്നാൽ, രണ്ടാമത് ഒന്ന് ആലോചിച്ചാൽ,സ്നേഹത്തിന്റെ
സാർവ്വത്രികമായ പ്രകടിത ഭാവങ്ങളിൽ നിന്ന് 'രതി' യെ അടർത്തി
മാറ്റുന്നതും സംരക്ഷിത പദവിയോടെ സവിശേഷമായ ഇടത്തിൽ പ്രതിഷ്ടിക്കലും അല്ലേ
കൂടുതൽ വിമർശനീയം?
മനുഷ്യ വംശത്തിന്റെ പുനരുൽപ്പാദനത്തിന്റെയും
സ്വകാര്യ സ്വത്തുടമസ്ഥതയുടെയും പ്രത്യേക താൽപ്പര്യങ്ങളെ മുൻ നിർത്തി
സ്ത്രീയുടെ ലൈംഗികത, അധ്വാന പരത, പ്രത്യുൽപ്പാദനപരത ഇവയെ പുരുഷന്റെ
വരുതിയിൽ നിർത്താൻ മുതലാളിത്ത പൂർവ്വ വർഗ്ഗ സമൂഹങ്ങളിൽ എന്നതുപോലെ
മുതലാളിത്തത്തിലും ആണ്‍കോയ്മ ശക്തമായ ഒരു പ്രത്യയ ശാസ്ത്ര ഉപാധിയായി
വർത്തിക്കുന്നു എന്നതല്ലേ ശ്രദ്ധേയമായ കാര്യം? ഇങ്ങനെ നോക്കുമ്പോൾ
'രതി'യെ കേവലമായി നിയന്ത്രിക്കുന്നതിനു അപ്പുറം ഹിമ്സാത്മകതയ്ക്കെതിരെ
നിലകൊള്ളുന്ന സൌഹൃദങ്ങളും സാഹോദര്യവും ഉൾപ്പെടെ എല്ലാ സ്നേഹ ബന്ധങ്ങളെയും
പരിമിതപ്പെടുത്താൻ മോറൽ പോലീസ് എന്ന സ്ഥാപനത്തിന് താല്പ്പര്യമുണ്ട് എന്ന്
കാണാം.


##"ലേറ്റ്
ക്യാപ്പിറ്റലിസത്തിന്റെ മാര്‍ക്കറ്റ് എക്സ്പാന്‍ഷനുവേണ്ടി അത് പ്രൊപോസ്
ചെയ്യുന്ന മൊറാലിറ്റിയാണ് തങ്ങള്‍ അഡാപ്റ്റ് ചെയ്യുന്നതെന്ന് -
അതിലെന്തെങ്കിലും തകരാറുണ്ടെന്നല്ല- അതൊരു പൊളിറ്റിക്കല്‍
പ്രൊപോസിഷനാണെന്ന്, സ്വതന്ത്രമെന്ന് തങ്ങള്‍ കരുതുന്ന ലൈംഗികതക്കോ
വ്യക്തിസ്വാതന്ത്ര്യത്തിനോ കിട്ടുന്ന (അപ്പര്‍) ക്ലാസ് സ്വീകാര്യത അത്
നിലവിലുള്ള മൂലധനതാല്പര്യങ്ങളുമായി സിങ്ക് ചെയ്യുന്നതുകൊണ്ടാണെന്ന്
ഒളിപ്പിക്കപ്പെടുകയോ മനസ്സിലാക്കാതെ പോകുകയോ ചെയ്യുന്നു."##


കാഴ്ചപ്പാടിൽ പ്രത്യക്ഷമായിത്തന്നെ ഒരു യാന്ത്രികത ഉണ്ട്. വ്യക്തികൾ ഏത്
വർഗ്ഗത്തിൽ പ്പെട്ടവർ ആയാലും സാർവ്വലൌകികമായ പൌരാവകാശങ്ങൾക്കും മൌലിക മായ
വ്യക്തിസ്വാതന്ത്ര്യങ്ങൾക്കും അർഹതയുള്ളവർ ആണ് . ഇതിൽ നിന്ന് അവരെ തടയാൻ
ശ്രമിക്കുന്നത് മറ്റാരും അല്ല; ഭരണ വർഗ്ഗ സദാചാരമോ , ഭരണകൂട ബലപ്രയോഗമോ,
രണ്ടും ചേർന്നതോ ആയ ശക്തികൾ ആണ്. അപ്പോൾ മോറൽ പോലീസിംഗ് നു എതിരെ മധ്യവർഗ്ഗ
ക്കാരോ ഇടത്തരക്കാരോ നയിക്കുന്ന പ്രത്യക്ഷ സമരങ്ങൾ ലൈഗികതയുടെ
കമ്പോളവല്ക്കരണത്തെ പരോക്ഷമായി സഹായിക്കും എന്നതുകൊണ്ട്‌ മാത്രം അവ
പുരോഗമനപരം അല്ലാതാവുമെന്ന ആശങ്ക മോറലിസത്തിൽ നിന്ന് മാത്രം ഉണ്ടാവുന്നതാണ്
.
കലയും, സാഹിത്യവും, സിനിമയും ശാസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യ
ശുശ്രൂഷയും പരിസ്ഥിതിയും കുടുംബവും ഉൾപ്പെട്ട മാനുഷിക വ്യവഹാരങ്ങളെ യാകെ
മുതലാളിത്തം കമ്പോളവൽക്കരിക്കുന്നു എന്നത് ഒരു പുതിയ കാര്യമല്ല; അപ്പോൾ
ലൈംഗികതയുടെ കമ്പോളവല്ക്കരണത്തെ തടയാൻ വ്യക്തികളുടെ നിയമപരമായ
സ്വാതന്ത്ര്യം ഇനിയും പരിമിതപ്പെടുത്തണം എന്ന് വാദിക്കുന്നവരെ
പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആ സ്വാതന്ത്ര്യങ്ങളിൽ അടങ്ങിയ ബൂർഷ്വാ
കുടുംബ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന അംശങ്ങളെ ഉയർത്തിക്കാട്ടുകയാണ്
പുരോഗമന ശക്തികൾ ചെയ്യുക.

Tuesday, September 16, 2014

Excerpts from an interesting book review by V P Rajeena

Posted by Venu K.M
Excerpts from an interesting book review by V P Rajeena 
http://www.doolnews.com/vp-rajeena-writes-on-islam-and-women-emanciaption-on-the-basis-of-fatima-mernissi-674.html/3
എന്തുകൊണ്ട് മെര്‍നീസി വായിക്കപ്പെട്ടില്ല?
”എന്റെ അയല്‍വാസികളുടെ സ്ത്രീവിരുദ്ധതയെ എന്റെ മനസ്സില്‍ വെളിവാക്കിയതിലുപരിയായി, ആ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനായി ഞാന്‍ പിന്തുടരേണ്ട പാതയേതെന്നുകൂടി കാട്ടിത്തരാന്‍ ആ സംഭവം ഉപകരിച്ചു. സാധാരണക്കാര്‍ക്ക് ഉപരിപ്ലവമായി മാത്രം പരിചയമുള്ള മതഗ്രന്ഥങ്ങള്‍, മുല്ലമാര്‍, ഇമാമുമാര്‍ തുടങ്ങിയവര്‍ മാത്രം ആഴത്തില്‍ പരിചയിക്കുന്ന വിഷയം പഠിക്കുക എന്നതായിരുന്നു ആ വഴി.”മെര്‍നീസി തുടരുന്നു.
പുസ്തകത്തിന്റെ ആഖ്യാനത്തിന് അവര്‍ തെരഞ്ഞെടുത്ത രീതി പ്രശംസനീയമാണ്. ഇസ്‌ലാമിക ലോകത്തെ, നിലവില്‍ ആഘോഷിക്കപ്പെടുന്ന, സ്ത്രീ വിരുദ്ധമായ ഹദീസുകളെ അവര്‍ അതിന്റെ സ്വഭാവം കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ കണ്ണടച്ച് നിഷേധിക്കുകയായിരുന്നില്ല. മറിച്ച് പ്രവാചകനില്‍ പരമ്പര ചേര്‍ത്ത് പറയപ്പെടുന്ന സ്ത്രീവിരുദ്ധതയുടെ  ഉല്‍ഭവത്തിലേക്ക് സൂക്ഷമമായ അന്വേഷണത്തെ നയിക്കുകയായിരുന്നു.
അതിനവര്‍ കൂട്ടുപിടിച്ചതാവട്ടെ ഇതേ ‘പണ്ഡിത’വൃത്തങ്ങള്‍ എക്കാലത്തും തലപൂഴ്ത്തിയിരുന്ന വിജ്ഞാന ശേഖരങ്ങളും. അതുകൊണ്ട് തന്നെ കേവലവും സാങ്കേതികവുമായ വാദങ്ങള്‍ക്കപ്പുറത്ത് പ്രമാണികതയുടെ തന്നെ അടിത്തറയില്‍ ഊന്നിയ വിജ്ഞാനത്തെ കൂട്ടുപിടിച്ച് മെര്‍നീസി നടത്തുന്ന ഈ എഴുത്ത്, ഇക്കാലംവരേക്കും ഇസ്‌ലാമിനെ സ്വന്തം ‘മത’മാക്കി കാല്‍വട്ടത്തില്‍ ഒതുക്കി ആഘോഷിച്ച, ആഘോഷിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം പുരുഷമേല്‍ക്കോയ്മകള്‍ക്ക് പ്രതിരോധം ചമയ്ക്കാനാവാത്തവിധം അത്യന്തം ‘അപകടകാരി’ ആണ്.

ഇസ്‌ലാമിന്റെ ‘മറുവായന’ നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് ‘പുറത്തേക്ക് ‘ അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.

islamic-feminism
പരിഭാഷയുടെ രണ്ടാം പതിപ്പ് ഇറങ്ങിയിട്ടും ഈ പുസ്തകത്തെ കുറിച്ച് മലയാളത്തില്‍ എവിടെയും ഒരു തുണ്ട് പോലും വായിച്ചതായി ഓര്‍മയിലില്ല. ഇസ്‌ലാമിന്റെ ‘മറുവായന’ നിര്‍വഹിച്ച ആമിനാ വദൂദിന് ഇവിടെ കിട്ടിയ എതിര്‍ പ്രചാരണം എടുത്തുനോക്കുമ്പോള്‍ അതിനെക്കാള്‍ അപകടം വിതക്കുന്ന ഒരു പുസ്തകത്തിന് ബോധപൂര്‍വം ഇടം അനുവദിക്കാതിരിക്കുക സ്വാഭാവികം. ആമിനാ വദൂദ് ഇസ്ലാമിന് ‘പുറത്തേക്ക് ‘ അതിനെ കൊണ്ടുപോയി എന്ന് ആരോപിച്ച് പ്രതിരോധവും രോഷവും തീര്‍ത്തവര്‍ക്ക് ഫാതിമ മെര്‍നീസി വൈഞ്ജാനികചിന്താ മണ്ഡലത്തില്‍ ഇസ്‌ലാമിനകത്തേക്ക് തിരിഞ്ഞു നടന്നു എന്ന കാരണത്താല്‍ അവരുടെ ഈ പുസ്തകത്തെ എങ്ങനെ നിഷേധിക്കാന്‍ ആവും എന്നത് ചോദ്യമായി ബാക്കി നില്‍ക്കുന്നു. കാരണം, സ്ത്രീവിരുദ്ധതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ആധികാരികവും ഞെട്ടിപ്പിക്കുന്നതുമായ കണ്ടത്തെലുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മെര്‍നീസിയുടെ അന്വേഷണം.
ഇസ്‌ലാമിന്റെ പ്രാരംഭകാലമായ ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടിലേക്ക് നീളുന്ന ചരിത്രത്തെക്കുറിച്ചും  ലോകത്ത് അതുണ്ടാക്കിയ ചിന്താ വിപ്ലവത്തെക്കുറിച്ചും  മെര്‍നീസി അവതരിപ്പിക്കുന്ന സ്ത്രീപക്ഷ കാഴ്ചപ്പാട് മലയാളവായനക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യമെന്ന് വിവര്‍ത്തകന്‍ കെ.എം വേണുഗോപാല്‍ പറയുന്നുണ്ട്.
മൂന്നാംലോക രാജ്യമായ മൊറോക്കോവിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ഇസ്‌ലാമിക സ്ത്രീപക്ഷ ചിന്തയാണ് ‘ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്’. ഇസ്‌ലാമിനകത്തും പുറത്തും ഇന്നും പരിഹൃതമാവാതെ കിടക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രശ്‌നങ്ങള്‍, കേവലം പാശ്ചാത്യ/പൗരസ്ത്യ വാര്‍പ് മാതൃകകള്‍ യാന്ത്രികമായി പിന്തുടര്‍ന്നുകൊണ്ട് സമഗ്രതയോടെ മനസിലാക്കാനാവില്ല. ബൗദ്ധികമായ എല്ലാ ന്യായീകരണ പ്രവണതകളെയും മറികടക്കുന്ന യഥാര്‍ഥ ആധുനികതയുടെ ഒരു വക്താവിനെയാണ് ഈ പുസ്തകത്തില്‍ നാം കണ്ടുമുട്ടുന്നതെന്നും വേണുഗോപാല്‍ ആമുഖത്തില്‍ പറയുന്നു."

Saturday, July 19, 2014

WHO IS MAHATHMAarundathi roy speechPosted by Venu K.M

Monday, July 14, 2014

ഗാസ

Posted by Venu K.M
ഗാസ
ഞാൻ ഇവിടെയെത്തിപ്പെട്ട ഒരു പാവം ഡോക്ടർ,
ഒരു നോർവേക്കാരൻ.
ഇനിയുമിങ്ങോട്ട് സിറിഞ്ചുകളും ബാൻഡേജുകളും വൈദ്യ സംഘങ്ങളും അയക്കല്ലേ
എന്നാൽ, നിങ്ങള്ക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന
അടിയന്തര വൈദ്യ സഹായം ഒന്നുണ്ട്:-
ഗാസയ്ക്കു മേൽ വർഷിക്കുന്ന ഈ തോരാത്തീമഴ നിർത്തണമെന്ന്
അവരോട് നിങ്ങൾ തറപ്പിച്ചു പറയൂ!

[Democracy Now ഗാസയിൽ നിന്നും ഒടുവിൽ റിപ്പോർട്ട്‌ ചെയ്ത ഒരു വാർത്തയെ അവലംബിച്ച് ]

Wednesday, April 16, 2014

Exit & Opinion Polls India: Has Modi used, misused and abused the Indian Media...

Exit & Opinion Polls India: Has Modi used, misused and abused the Indian Media...: The media has been described democracy’s fourth pillar. But extreme scepticism now reigns in social media whether our mainstream me...

Posted by Venu K.M

Sunday, March 30, 2014

Tuesday, March 25, 2014

Internat'lWorkingWomensDay2014Posted by Venu K.M

Monday, March 17, 2014

Sunday, March 9, 2014

Monday, January 6, 2014

Saturday, January 4, 2014

CPIML Lib Kerala: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത...

CPIML Lib Kerala: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത...: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും  ചിലതുകൂടി (2) - ദീപങ്കർ ഭട്ടാചാര്യ   [മുൻ പോസ്റ്റിന്റെ തുടർച്ച] ഇ ന്ത്യാ ...

Posted by Venu K.M

CPIML Lib Kerala: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത...

CPIML Lib Kerala: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത...: മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും  ചിലതുകൂടി - ദീപങ്കർ ഭട്ടാചാര്യ ന രേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാ...

Posted by Venu K.M

Capitalism in Crisis: Who Are the Real "Takers"?

Capitalism in Crisis: Who Are the Real "Takers"?

Posted by Venu K.M

Search This Blog

Labels

  • 08
  • 08
  • 08

Blog Archive

About Me

My photo

always want to defend peace, justice, peoples' right to love each other and live with dignity,struggles against parochial visions and hatred;instinctively a defender of socialist and democratic values