Popular Posts

Powered By Blogger

Indiae

Indiae: India's search engine

Saturday, April 20, 2013

Special Edition 17/04/13 -Kasthoori Rangan Report Submitted..

അറിഞ്ഞേടത്തോളം കാര്യങ്ങൾ വെച്ച് പരിശോധിച്ചാൽ :
1. ഗാദ് ഗിൽ റിപ്പോർട്ട്‌ പശ്ചിമ ഘട്ടത്തെ പാരിസ്ഥിതിക ദുർ ബല പ്രദേശം ആയ ഒരു ഭൂമേഖലയായി മാത്രം ആണ് കാണുന്നത് .; അവിടങ്ങളിൽ നടക്കുന്ന മാനുഷിക -ഉല്പ്പാദന പ്രവര്ത്തനങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആ മേഖലയുടെ പാരിസ്ഥിതിക ദുർബലാ വസ്ഥയെ പരിഹരിക്കാൻ അടിയന്തരമായി സ്വീകരിക്കേണ്ട ചില നടപടികളെ ക്കുറിച്ചാണ് റിപ്പോർട്ട്‌ പറയുന്നത് . അതെ സമയം, 
1. 'വികസന പ്രവർത്തനങ്ങൾ 'എന്ന പ്രയോഗം സർവ സമ്മതമായി സങ്കല്പ്പിക്കപ്പെടുന്നു ; തീരെ പ്രശ്ന വിമുക്തമായ ഒരു അർത്ഥത്തിൽ ആണ് അത് ഉപയോഗിക്കുന്നത് . 
2. പശ്ചിമഘട്ട ഭൂമേഖലയെ വിവിധ സോണുകൾ ആയി തരം തിരിക്കുകയും , ഓരോ സോണിന്റെയും പാരിസ്ഥിതിക ദുർബല നിലയെ അടിസ്ഥാന മാക്കി 'വികസന പ്രവർത്തനങ്ങൾ ' പാടെ നിരത്തി വെക്കേണ്ട ഒന്നാം മേഖല (zone ), കഠിനമായി നിയന്ത്രിക്കപ്പെടെണ്ട രണ്ടാം മേഖല, സൂക്ഷ്മതയോടെയും ആവശ്യമായ നിയന്ത്രണ ങ്ങളോടെയും കൈകാര്യം ചെയ്യപ്പെടേണ്ട മൂന്നാം മേഖല എന്നിങ്ങനെ പോകുന്ന ശുപാർശകൾ വെയ്ക്കുകയും ആണ് ഗാഡ് ഗിൽ കമ്മിറ്റി ചെയ്യുന്നത് . 
ഇത്തരം ഒരു കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കിൽ കേരളത്തിന്റെ വൈദ്യുതി ഉൽപ്പാദനം സിംഹ ഭാഗവും നിര വഹിക്കപ്പെടുന്ന ഒന്നാം മേഖല യ്ക്ക് എന്താണ് സംഭവിക്കുക?ഒന്നും രണ്ടും മൂന്നും മേഖലകളിൽ നടക്കുന്ന ചെറുകിട കാര്ഷിക - വ്യാവസായിക പ്രവര്ത്തനങ്ങളും വന്കിട 'വികസന ' പ്രവര്ത്തനങ്ങളും ഒരു പോലെ യായിരിക്കുമോ പരിഗണിക്കപ്പെടുക ? 
ഗാഡി ഗിൽ റിപ്പോർട്ട്‌ മേൽ പ്പറഞ്ഞ തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇടനല്കുന്നുണ്ടോ ? ഉത്തരം ഇനിയും വ്യക്തമല്ല എന്നാണ് തോന്നുന്നത് . 
പരിസ്ഥിതി പോലെയുള്ള ഒരു പ്രശ്നത്തിൽ വിദഗ് ധർ നടത്തുന്ന സവിശേഷപഠനങ്ങൾ കണ്ണടച്ച് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിന് മുൻപ് അവ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സമ്പദ് ശാസ്ത്രപരവും സാമൂഹ്യവും ആയ ദിശാ ബോധം തികച്ചും കുറ്റമറ്റ താണോ അല്ലയോ എന്ന് കൂടി പരിശോധിക്കണം ; അങ്ങിനെ ചെയ്യുന്നതിന് മുൻപ് ഇവിടെ പ്രസക്തം ആയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റിപ്പോർട്ട്‌ കൃത്യമായും എന്താണ് ശുപാർശ ചെയ്യുന്നത് എന്ന് പരിശോധിക്കൽ ആണ് . നടന്ന ചർച്ചകളിൽ, അല്ലെങ്കിൽ ഈ ചര്ച്ച അവതരിപ്പിച്ചവരിൽ നിന്ന് ഇനിയും അങ്ങനെയൊന്നു ഉണ്ടായിക്കാണുന്നില്ല എന്നത് തെല്ലു അതിശയം ജനിപ്പിക്കുന്നു !
Posted by Venu K.M

Search This Blog

Labels

  • 08
  • 08
  • 08

Blog Archive