Popular Posts

Powered By Blogger

Indiae

Indiae: India's search engine

Saturday, April 7, 2012

ജയ് ഭീം കോംറെയിഡ് ഹോം കോംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടു .

Posted by Venu K.M


 വിഖ്യാത ഇന്ത്യന്‍ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും ആയ ആനന്ദ് പട്വര്ധന്‍ 14 വര്‍ഷങ്ങള്‍ എടുത്ത് 2011 അവസാനത്തില്‍ പൂര്‍ത്തിയാക്കിയ ജയ് ഭീം കോംറെയിഡ് 36 -) മത് ഹോം കോംഗ് അന്താരാഷ്ട്ര  ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട  ഡോക്യുമെന്ററി കളില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപെട്ടു .

2000 ത്തില്‍ പരം വര്‍ഷങ്ങള്‍ ആയി അനേകം തലമുറകളോളം  ജാതീയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയുടെ പിന്‍ഗാമികള്‍  വിമോചകന്‍ ആയി കാണുന്ന അംബേദ്‌കര്‍ ഇന്റെ   പ്രതിമ 1997 ഇല്‍ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച് വികൃതപ്പെടുത്ത്തിയ ഒരു സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ദളിതര്‍ ആയിരക്കണക്കായി ഒത്തുകൂടിയപ്പോള്‍, സ്വതന്ത്ര ഭാരതത്തിലെ പോലീസ് അവര്‍ക്കെതിരെ നിറയൊഴിച്ചു.  ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഈ സംഭവത്തില്‍ തന്റെ പ്രതിഷേധം ലോകത്തെ അറിയിക്കാന്‍ ദളിത്‌ പുരോഗമന ഗായകനും  കലാകാരനും  ആയിരുന്ന ബല്ലാ ധീര്‍ വിലാസ് ഘോഗരെ ഒരു തുണ്ട് കയറില്‍ തന്റെ ജീവിതം ഒടുക്കുന്നു. ജാതീയതയ്ക്കെതിരായ ദളിത്‌ ഉണര്‍വ്വിന്റെ യും മുന്നേറ്റങ്ങളുടെയും സംഗീത മുഖരിതവും സര്‍ഗ്ഗാത്മകവും ആയ ഒരു ധാരയെയാണ് ഘോഗരെ ജീവിതത്തില്‍ പ്രതിനിധീകരിച്ചിരുന്നത് .പട് വര്‍ദ്ധന്‍ തന്റെ ചലച്ചിത്രത്തിന്റെ ആരംഭ ബിന്ദു വാക്കുന്നതും, 198 മിനുട്ട് ദൈഘ്യം ഉള്ള ചിത്രത്തിന്റെ മോട്ടിഫ്  എന്നോണം ഉടനീളം വിന്യസിപ്പിചിരിക്കുന്നതും ഇനിയും  പൊതു ബോധത്തില്‍ വേണ്ടത്ര ഇടം നേടിയിട്ടില്ലാത്ത പുരോഗമന സംഗീത കലാ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം സ്ഥിതി ചെയ്യുന്നത് ഏത് തരം മനുഷ്യരില്‍ എന്ന അന്വേഷണവുമായി ബന്ധപ്പെട്ട യഥാതത ബിംബങ്ങള്‍  ആണ്.
ഇന്ത്യയില്‍ പുരോഗമന രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരുടെ ഗൌരവമായ ശ്രദ്ധ ഇനിയും വേണ്ട വിധത്തില്‍ പതിഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രശ്നവും പട് വര്‍ദ്ധന്‍   ഈ സിനിമയില്‍ 
സജീവമായി ഉന്നയിക്കുന്നുണ്ട്‌ . ഇടതു പക്ഷവും ദളിത്‌ പക്ഷവും തമ്മില്‍ എന്നാണ് നേര്‍ക്ക്‌ നേര്‍ കാണുക ? ജാതീയവും വര്ര്ഗ്ഗപരവും ആയ അടിച്ചമര്ത്തലുകള്‍ക്ക് ഒരേ സമയം വിധേയരാവുന്ന ഇന്ത്യയിലെ  ദളിത്‌ ജനതയെ  അടിസ്ഥാനവര്‍ഗ്ഗമായി വാക്കിലും പ്രവൃത്തിയിലും ഒരു പോലെ അംഗീകരിക്കാന്‍  ഇടതു പക്ഷത്തിന് എന്നാണ് കഴിയുക? 'സ്വത്ത്വം' രാഷ്ട്രീയത്തിന്റെ ആധാര ശിലയായി എന്ന്  പ്രഖ്യാപിക്കുന്ന ചില പ്രസ്ഥാനങ്ങളും ബുദ്ധി ജീവികളും  പറയുന്നത്  പോലെ ,  മിക്കവാറും സവര്‍ണ്ണര്‍  നേതൃത്വത്തില്‍ ഉള്ള ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ദളിത്‌ മോചനത്തെ പറ്റി ഒരക്ഷരം പോലും മിണ്ടാന്‍ അര്‍ഹതയില്ല  എന്ന പ്രമാണം ദളിത്‌ മുന്നേറ്റങ്ങളുടെ സൂത്ര വാക്യം ആയി  ജാതിവ്യവസ്ഥയ്ക്ക് സമാന്തരം എന്ന പോലെ  തുടരണമോ?

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive