Popular Posts

Powered By Blogger

Indiae

Indiae: India's search engine

Saturday, September 4, 2010

My Response to a Blog Post Relating to Rationalism, Religion (and indirectly to Marx! )


Posted by Venu K.M
മനുഷ്യര്ക്കിടയില് ചിന്തയിലും ആശയങ്ങളിലും വിഭജനങ്ങള് ഉണ്ടായത് സാമൂഹ്യോല്പ്പാദന പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെയും രാഷ്ട്ര്രീയ സംപത്ശാസ്ട്രത്തിന്റെയും യുക്തിയെസ്സംബന്ധിച്ച്ചാണ് . ഫ്രഞ്ച് വിപ്ലവത്തിലൂടെ അധികാരം സ്ഥാപിച്ച വ്യാവസായിക മുതലാളിത്തത്തിന്റെ ആവിര്ഭാവത്തിനു ശേഷം, ബൂര്ഷ്വാസിയുടെ നേതൃത്വത്തില് മതങ്ങളുടെ ആധികാരികതയെ വലിയൊരളവില് ഇല്ലാതാക്കി; തല്സ്ഥാനത്ത് ശാസ്ത്രയുഗം എന്ന് പറയാവുന്ന ഒരു കാലഘട്ടത്തിനു തുടക്കം കുറിക്കപ്പെട്ടു. ഇതിന്റെ ഭാഗം ആണ് യുക്തിവാദം.
എന്നാല്‍, മുതലാളിത്തത്തിനോ അതിന്റെ കേവല യുക്തിവാടത്തിനോ, ശാസ്ത്രത്തിന്റെ നേട്ടങ്ങള്സമഗ്രമായ അര്ത്ഥത്തില്മനുഷ്യ നന്മയ്ക്ക് പ്രയോജനപ്പെടുത്താന്താല്പ്പര്യമില്ല എന്ന് മാത്രമല്ല, സാമ്രാജ്യത്വ യുധ്ധങ്ങളിലൂടെ അന്യ ഭൂഖണ്ഡങ്ങളിലെ മനുഷ്യരെ കൂട്ടക്കൊല ചെയ്യാന്അതേ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനും അത് എപ്പോഴും തയ്യാര്‍.
മനസ്സാക്ഷി സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും എപ്പോഴും മൂലധന താല്പ്പര്യന്ഗലുമായി പൊരുത്തപ്പെടുന്ന അതിര്ത്തികള്ക്കുള്ളില്ആകണം എന്ന അപ്രഖ്യാപിതം ആയ censorship ബൂര്ഷ്വാസിയുടെ യുക്തിവാദത്തിന്റെ കാതല്ആയ വശം മാത്രമാണ്. പക്ഷെ കാലം യുക്തിവാടത്തിനെ മറികടക്കാന്ശ്രമിക്കുന്നത് തൊഴിലാളിവര്ഗ്ഗ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെയാണ്. അനിവാര്യമായും ശാസ്ത്രീയ യുക്തിയിലൂടെ തന്നെ ഇതിനെ
മറികടക്കേണ്ട ആവശ്യം പുതിയ മുതലാളിത്ത വ്യവസ്ഥയുടെ ഇരകള്ആയ ഭൂരിപക്ഷം മനുഷ്യര്ക്കും ഉണ്ട്.

ഇവിടെയാണ്മതത്തെക്കുരിച്ച്ചുള്ള മാര്ക്സിസ്റ്റ്വിശകലനം പ്രസക്തം ആകുന്നത് : മനുഷ്യനെ മയക്കുന്ന കറുപ്പായി ഒരുതരത്തിലും, ആത്മാവ് കൈമോശം വന്ന ( വിശേഷിച്ചും, ബൂര്ഷ്വാസിയുടെ കമ്പോള ലോകത്തിലെ) lokaththile  മനുഷ്യന്റെ ആത്മാവ്, മര്ദ്ദിതന്റെ നെടുവീര്പ്പ്, എന്നൊക്കെയായി ആയി മറ്റൊരുതരത്ത്തിലും Marx വീക്ഷിക്കുന്നുണ്ട്. ഇതിലെ
വൈരുധ്യാത്മകത, യാന്ത്രിക യുക്തിവാദത്തിന്റെ വികട യുക്തി ഉപയോഗിച്ചു വെറുതെ തൂത്തുകളയാന്വയ്യാത്തവിധം അത് സാമൂഹ്യ ശക്തികളുടെ നിയന്ത്രണത്തിലും വര്ഗ്ഗ സമരത്തിനെ ആശ്രയിച്ചു മാത്രം പരിഹരിക്കപ്പെടുന്നതും ആണ്!

മത വിശ്വാസങ്ങളും യുക്തിവാദവും തമ്മില്എന്നതില്ഏറെ, ആശയവാദവും ഭൌതിക വാദവും തമ്മില്ആണ് ചിന്തയുടെ മണ്ഡലത്തില്വൈരുധ്യം നിലനില്ക്കുന്നത്. മൂലധനവാഴ്ച്ചയെ പിന്താങ്ങുന്നവരും അതിനെ എതിര്ക്കുന്നവരും തമ്മില്ഉള്ള വൈരുദ്ധ്യങ്ങളുടെ രൂപത്തില്ആണ് അവ പ്രകടിതം ആവുന്നത്. കാപ്പിറ്റലിസം ആശയവാദപരം ആയ വീക്ഷണങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. കാരണം, എല്ലാ സമ്പത്തിനും അടിസ്ഥാനം മനുഷ്യരുടെ അധ്വാനം
അല്ല, മനുഷ്യന്മനുഷ്യനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്ന മിച്ചമൂല്യം അഥവാ മൂലധനം ആണെന്ന പെരും നുണയെ സിധ്ധാന്തവല്ക്കരിക്കാന്യുക്തിവാദം മുതലാളിത്തത്തിനു കൂട്ടാകുമെങ്കിലും, ഭൌതികവാദത്തെ അതിന് കിട്ടില്ല!

ചുരുക്കത്തില്മതവിശ്വാസങ്ങളുടെയും ബൂര്ഷ്വാ കേവലയുക്തിവാടത്തിന്റെയും സൈദ്ധാന്തിക അടിത്തറ ആശയവാദം ആണ്, ഭൌതിക വാദം അല്ല. Marx കാലഹരണപ്പെട്ടു എന്ന് പറയുന്നവര്ക്ക് മുതലാളിത്തവും, ബൂര്ഷ്വാസിയുടെ യുക്തിവാദവും കാലഹരനപ്പെട്ടിട്ടില്ല എന്ന് തോന്നുന്നതും, ലോകത്തിലെ എല്ലാ ഹിംസയും മതങ്ങളില്നിന്നു തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു എന്ന് ചിന്തിക്കാന്കഴിയുന്നതും സ്വാഭാവികം; ഒരാള്ക്ക്സ്വന്തം ചിന്തയുടെ ആഴമില്ലായ്മ മനസ്സിലാകണമെങ്കില്പോലും Marx അത്യാവശ്യമായ ഒരു കാലം ആണ് ഇത് എന്നാണു തോന്നുന്നത്
Reference to the link:- http://kpsukumaran.blogspot.com/2010/08/blog-post_25.html

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive